നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പത്താം ക്ലാസുകാരന്‍ സ്‌കൂളിന് മുന്നില്‍ കുത്തിക്കൊന്നു

  ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പത്താം ക്ലാസുകാരന്‍ സ്‌കൂളിന് മുന്നില്‍ കുത്തിക്കൊന്നു

  അമ്മയോട് മോശമായി പെരുമാറിയതിനാലാണ് പത്താം ക്ലാസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

  murder crime

  murder crime

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിന് മുന്നില്‍വെച്ച് കുത്തിക്കൊന്നു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒഖ്‌ല മേഖലയില്‍ തെഹ്ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളിന് മുന്നില്‍ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ് വണ്‍ വുദ്യാര്‍ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊലപ്പെടുത്തിയത്.

   അമ്മയോട് മോശമായി പെരുമാറിയതിനാലാണ് പത്താം ക്ലാസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മയെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് വിദ്യാര്‍ഥി ആവശ്യപ്പെട്ടു. മാപ്പു പറയാന്‍ തയ്യറാകാത്തതോടെയാണ് പ്രകോപിതനായ പത്താം ക്ലാസുകാരന്‍ കയ്യില്‍ കരുതിയിരുന്ന കത്തിക്കൊണ്ട് കുത്തുകയായിരുന്നു.

   സ്‌കൂളിന് മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. പെട്രോളിംഗിനിടെ സ്‌കൂളിന് മുന്നിലെത്തിയ പൊലീസ് സംഘമാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ തന്നെ 17കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്താം ക്ലാസുകാരന്‍ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

   പ്രണയിനിയുമായി ഒളിച്ചോടിയ 24 കാരനെ തലയറുത്ത് കൊന്നു; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

   കര്‍ണാടക ബെലഗാവില്‍ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പ്രണയത്തിന്‍റെ പേരിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 24 കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

   തലയറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി. എന്നാല്‍ ബെലഗാവി അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു.

   പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെലഗാവിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
   Published by:Jayesh Krishnan
   First published:
   )}