• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack |മുടി നീട്ടിവളര്‍ത്തിയതിന് ശകാരം; അധ്യാപകനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്താന്‍ ശ്രമിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി

Attack |മുടി നീട്ടിവളര്‍ത്തിയതിന് ശകാരം; അധ്യാപകനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്താന്‍ ശ്രമിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി

ഞാന്‍ മാത്രമല്ലല്ലോ മുടി നീട്ടി വളര്‍ത്തിയത് എന്ന് ചോദിച്ചായിരുന്നു വിദ്യാര്‍ത്ഥിയുടെ ആക്രമണം.

  • Share this:
    സേലത്ത് പ്രധാനധ്യാപകനെ ബിയര്‍ കുപ്പി (beer bottle) കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി (plus-two student) അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം ആത്തൂരിലാണ് സംഭവം. വിദ്യാര്‍ത്ഥി മുടി വെട്ടാതെ ക്ലാസില്‍ വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

    സംഭവം ഇങ്ങനെ: വിദ്യാര്‍ത്ഥിയെ ഓഫീസ് മുറിയിലേക്ക് വിളിച്ച പ്രധാനധ്യാപകന്‍, മുടി നീട്ടി വളര്‍ത്തിയ നിലയില്‍ ഇനി സ്‌കൂളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനോട് കയര്‍ത്ത് സംസാരിക്കുകയും മേശയില്‍ ഇരുന്ന ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ പിടിച്ചുമാറ്റി.

    ശേഷം വിദ്യാര്‍ത്ഥിയോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് മാതാപിതാക്കളുമായി സ്‌കൂളിലെത്തിയപ്പോള്‍ അവരോട് മകന്റെ കാര്യം പ്രധാനാധ്യാപകന്‍ വിവരിച്ചു. തന്റെ കുറ്റങ്ങള്‍ അധ്യാപകന്‍ പറയുന്നത് കേട്ട് കൊണ്ടിരുന്ന വിദ്യാര്‍ത്ഥി പെട്ടെന്ന് തന്നെ പൊട്ടിത്തെറിച്ചു. ഈ സമയം ബാഗില്‍ ഒളിപ്പിച്ച ഒഴിഞ്ഞ ബിയര്‍ കുപ്പി പുറത്തെടുത്ത് പൊട്ടിച്ച ശേഷം അധ്യാപകനെ കുത്താന്‍ ശ്രമിക്കുകയായിരുന്നു.

    ഞാന്‍ മാത്രമല്ലല്ലോ മുടി നീട്ടി വളര്‍ത്തിയത് എന്ന് അലറിക്കൊണ്ട് ചോദിച്ചായിരുന്നു വിദ്യാര്‍ത്ഥിയുടെ ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു.

    Beer | ബിയർ മോഷ്ടിച്ച് പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റു; വെയർഹൗസ് സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

    കോട്ടയം അയർക്കുന്നത്ത് ബിവറേജസിന്റെ വെയർ ഹൗസിൽ നിന്നും മോഷ്ടിച്ച ബിയർ ദേശീയ പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. അയർക്കുന്നം വെയർഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

    കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ അശോക് കുമാറിന്റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീം കുരുമ്പാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അയർക്കുന്നം ബിവറേജ് വെയർ ഹൗസിലെ ചുമട്ട് തൊഴിലാളിയായിരുന്നു പ്രതി. ജോലിയ്ക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അടക്കമുള്ളവർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ട് വരികയായിരുന്നു.

    നികുതി അടയ്ക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്ത് കൊണ്ട് വന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് മദ്യം വിൽപന നടത്തിയിരുന്നത്. ഇയാളുടെ മദ്യ വിൽപന സംബന്ധിച്ച് എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു.

    പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷ് , അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ ജെക്സി ജോസഫ്, രഞ്ജിത്ത് കെ നന്ത്യാട്ട് , പി വി ബിജു, പാമ്പാടി സിവിൽ എക്സൈസ് ഓഫീസർ എം എച്ച് ഷെഫീഖ്, പ്രവീൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
    Published by:Sarath Mohanan
    First published: