• HOME
 • »
 • NEWS
 • »
 • crime
 • »
 • കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആംബുലൻസ് ഡ്രൈവറുമായി പ്രണയത്തിലായി; പിന്മാറിയപ്പോൾ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആംബുലൻസ് ഡ്രൈവറുമായി പ്രണയത്തിലായി; പിന്മാറിയപ്പോൾ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി

കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.

അറസ്റ്റിലായ ജിഷ്ണു

അറസ്റ്റിലായ ജിഷ്ണു

 • Last Updated :
 • Share this:
  തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുളമന വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിനി കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി എസ് മൻസിലിൽ എ ഷാജഹാൻ- സബീന ബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്.

  പ്രണയത്തില്‍നി ന്നു ജിഷ്ണു പിന്മാറിയതാണ് ആൽഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.

  ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതി. ‌അൽഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നൽകിയ പരാതിയി‌ലാണ് പൊലീസ് കേസെടുത്തത്.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  സഹോദരനെ പാതിവഴിയിൽ ഇറക്കിവിട്ട ശേഷം പതിനാലുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  ചിന്നക്കനാൽ ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. കോമ്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ 14 വയസുകാരി പീഡനത്തിന് ഇരയായത്.

  തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയതിനെ തുടർന്ന് ലയത്തിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും സഹോദരനെ പാതിവഴിയിൽ ഇറക്കി വിട്ടതിനു ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

  പീഡനത്തിന് ശേഷം പെൺകുട്ടിയെ തിരികെ ലയത്തിൽ എത്തിക്കുകയും ചെയ്‌തു. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ശാന്തൻപാറ പൊലീസിൽ പരാതി നൽകുകയും പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടുകയും ചെയ്‌തു. പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
  Published by:Rajesh V
  First published: