• HOME
 • »
 • NEWS
 • »
 • crime
 • »
 • Sexual Abuse | മലപ്പുറത്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 25കാരൻ അറസ്റ്റിൽ

Sexual Abuse | മലപ്പുറത്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 25കാരൻ അറസ്റ്റിൽ

ഒരാഴ്ച മുമ്പാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. ഇതേത്തുടർന്ന് വീട്ടുകാർ വാഴക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

shyam-pocso

shyam-pocso

 • Share this:
  മലപ്പുറം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 25കാരൻ അറസ്റ്റിലായി. മലപ്പുറം അരീക്കോട് സ്വദേശിനിയായ പെൺകുട്ടിയെ പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാം(25) ആണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. ഇതേത്തുടർന്ന് വീട്ടുകാർ വാഴക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച വാഴക്കാട് എസ്‌എച്ച്‌ഒ കുഞ്ഞിമൊയ്തീന്‍ കുട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്ന് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി കോവിഡ് പോസിറ്റീവായതോടെ അന്വേഷണം താൽക്കാലികമായി തടസപ്പെട്ടു. രോഗമുക്തി നേടിയ ശേഷം പൊലീസ് നടത്തിയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ക്രൂരമർദ്ദനത്തിൽ ഗർഭം അലസി; യുവാവ് അറസ്റ്റിൽ

  വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ മാമ്പുഴ കാടൻവിളപ്പുറം നാസിം മൻസിലിൽ നാസിം(27) ആണ് അറസ്റ്റിലായത്.

  വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയിൽ ഒരു ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലിൽ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.

  യുവതി ഗർഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. എല്ലാ ദിവസവും മർദ്ദനം തുടർന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റിൽ ചവിട്ടിയതോടെ രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് യുവതിയുടെ വീട്ടുകാർ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇൻസ്പെക്ടർ എ അൽ ജബ്ബാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചാത്തന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു.

  ഭാര്യ കാമുകനൊപ്പം നാടുവിട്ടു; ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

  കാസർകോട്: ഭാര്യ കാമുകനൊപ്പം നാടുവിട്ടതിന് പിന്നാലെ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പെ​രി​യ മു​ത്ത​ന​ടു​ക്കം അ​ര​ങ്ങ​ന​ടു​ക്ക​ത്തെ പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി വി​നോ​ദ് (33) ആ​ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിലാണ് വിനോദിന്‍റെ മൃതദേഹം കണ്ടെത്തിയത്.

  ഭാ​ര്യ ന​ളി​നി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​ കാ​ണാ​താ​യിരുന്നു. ഈ സംഭവത്തിൽ ശ​നി​യാ​ഴ്ച രാ​വി​ലെ ബേ​ക്ക​ല്‍ പൊ​ലീ​സി​ല്‍ വിനോദ് പ​രാ​തി ന​ല്‍കി. സമൂഹമാധ്യമത്തിലൂടെ പ​രി​ച​യ​പ്പെ​ട്ട പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ന​ളി​നി ഒ​ളി​ച്ചോ​ടി​യ​താ​യി പൊ​ലീ​സ് അന്വേഷണത്തിൽ വ്യക്തമായി. ബേ​ക്ക​ല്‍ പൊ​ലീ​സ് യു​വ​തി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഉ​ച്ച​വ​രെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കാ​ത്തി​രു​ന്ന വി​നോ​ദി​നെ ഫോണിൽ വിളിച്ച നളിനികാ​മു​ക​നോ​ടൊ​പ്പം ക​ഴി​യാ​നാണ് താല്പര്യമെന്ന് അ​റിയി​ച്ചു. ഇതേത്തുടർന്ന് സ്റ്റേഷനിൽനിന്ന് മടങ്ങിയെത്തിയ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

  Also Read- 'എന്‍റെ തലയിൽ വൃഷ്ണം മുളച്ചതാണോയെന്ന് അവർ ചോദിച്ചു'; ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്ങിനെക്കുറിച്ച് ഹർഭജൻ സിങ്

  സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
  Published by:Anuraj GR
  First published: