നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാലുകാരനായ അനന്തരവനെ ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി Blackmail ചെയ്ത സ്ത്രീയ്ക്ക് എതിരെ POCSO

  പതിനാലുകാരനായ അനന്തരവനെ ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി Blackmail ചെയ്ത സ്ത്രീയ്ക്ക് എതിരെ POCSO

  പോക്‌സോ നിയമ പ്രകാരം സ്ത്രീകള്‍ക്കെതിരെ കേസെടുക്കുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്

  • Share this:
   ഹൈദരാബാദ്: 14 വയസുകാരനായ അനന്തരവനെ (Nephew) ലൈംഗിക പീഡനത്തിന് വിധേയനാക്കി (Sexual Assault) എന്ന ആരോപണമുയര്‍ന്ന സ്ത്രീയ്ക്കെതിരെ വ്യാഴാഴ്ച പോക്‌സോ നിയമപ്രകാരം (POCSO Act - Protection of Children from Sexual Offences Act) കേസെടുത്തു.

   ബെംഗളൂരു സ്വദേശിയായ സ്ത്രീ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ അനന്തരവനെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി ബഞ്ചാര ഹില്‍സ് പോലീസ് അറിയിച്ചു. അതിനു പുറമെ ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

   പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനായി ആണ്‍കുട്ടി തന്റെ അമ്മയുടെ ആഭരണങ്ങളും ആറു ലക്ഷം രൂപയും മോഷ്ടിച്ച് കുറ്റാരോപിതയായ സ്ത്രീയ്ക്ക് നല്‍കുകയുണ്ടായി. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ആണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

   വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആണ്‍കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തി. തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.

   Arrest | യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

   പോക്‌സോ നിയമ പ്രകാരം സ്ത്രീകള്‍ക്കെതിരെ കേസെടുക്കുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. 'ബെംഗളൂരു സ്വദേശിയായ വനിത കുറഞ്ഞത് മൂന്ന് തവണയെങ്കിലും ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുന്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ചിത്രീകരിച്ചിട്ടുണ്ട്.

   തുടര്‍ന്ന് ഈ വീഡിയോ ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി 200 ഗ്രാം സ്വര്‍ണാഭരണങ്ങളും 6 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു', ബഞ്ചാര ഹില്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ കെ ശിവ ചന്ദ്ര പറഞ്ഞു. ആരോപണ വിധേയയായ സ്ത്രീ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

   കേരളത്തില്‍ നടന്ന സമാനമായ മറ്റൊരു പോക്‌സോ കേസില്‍ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചിരുന്നു. കാസര്‍കോട് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണാ പ്രതാപിനെ (30) ആണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.

   ജസ്റ്റിസ് എ വി ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവും അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. 2016 ഫെബ്രുവരി 21നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

   പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
   Published by:Jayashankar AV
   First published:
   )}