പോക്സോ (Pocso) കേസിലെ പ്രതിയെ ഇരയുടെ പിതാവ്(father) വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ബീഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ദില്‍ഷാദ് ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നത്. 2020 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയുടെ വീടിനടുത്ത് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്ന ദില്‍ഷാദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും മാര്‍ച്ച് 12-ന് പ്രതിയെ ഹൈദരാബാദില്‍നിന്ന് പിടികൂടുകയും ചെയ്തു. റിമാന്‍ഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞദിവസം പോക്സോ കേസിന്റെ വിചാരണയ്ക്കായാണ് ദില്‍ഷാദ് ഹുസൈന് കോടതിയില്‍ എത്തിയത്. കേസിലെ ഇരയുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മില്‍ കോടതിക്ക് പുറത്ത് സംഘര്‍ഷവുമുണ്ടായി.
ദില്‍ഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതി പരിസരത്തെ പോലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു.
Also read:
Arrest | 73 കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദനം; കൊലപ്പെടുത്താന്‍ ശ്രമം; മകന് അറസ്റ്റില്‍
ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ബസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: ട്യൂഷന് പോയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വ്യാഴാഴ്ച്ചയാണ് സംഭവം. രാവിലെ കോഴിക്കോട് മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിൽ ട്യൂഷൻ ക്ലാസിന് പോയ വിദ്യാർത്ഥിനിയെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്.
വ്യാഴാഴ്ച്ച അതിരാവിലെ ബസ്സിൽ ട്യൂഷൻ ക്ലാസിന് പോകുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.
Also read:
POCSO | പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവ്
അതിരാവിലെ ആയതിനാൽ ബസ്സിൽ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിൽ ബസ് നിർത്തി വിദ്യാർത്ഥിനിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ബസ്സിന്റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല.
സ്കൂളിലെത്തിയ വിദ്യാർത്ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.