• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽപോയ പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽപോയ പ്രതി പിടിയിൽ

പീഡനത്തിനിരയായ 16 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.

  • Last Updated :
  • Share this:
    മലയിൻകീഴ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കൊട്ടാരക്കര പത്തടി നൗഷാദ് മൻസിലിൽ നൗഷാദിനെ ( 38) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ 16 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് കടന്നുകളഞ്ഞ പ്രതി ബെംഗളൂരുവിലും തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒളിവിൽ കഴിയുകയായിരുന്നു.

    ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ എസ്.വി.ആശിഷ്, എഎസ്ഐ ആർ.വി.ബൈജു, സിപിഒ അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം നാഗർകോവിലിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നൗഷാദിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

    also read : ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 22 കാരൻ ; കുഞ്ഞിനെ എടുത്തത് കളിപ്പാട്ടം തരാമെന്ന് പറഞ്ഞ്

    തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കൊല്ലം ജില്ലയിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി കണ്ടെത്തി. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 9 കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നൗഷാദിനെ റിമാൻഡ് ചെയ്തു.
    Published by:Amal Surendran
    First published: