ഒരേ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പരാതിയെ തുടര്‍ന്ന് എടത്തല പൊലീസ് 19കാരിയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
Brutally assaulted |രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനം; തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോടില്‍ അമ്മയുടെ ബന്ധുവില്‍ നിന്ന് മര്‍ദനമേറ്റ് രണ്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. ക്രൂരമര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും പരിക്കുള്ളതായി വ്യക്തമായി. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ മൊഴി നല്‍കിയത്.
കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏല്‍പ്പിച്ച പരിക്കാണ് എന്നാണ് അമ്മ നല്കുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോള്‍ പൊള്ളിയെന്നാണ് അവര്‍ പറയുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.