ഇടുക്കി: പതിന്നാലു വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധുവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഏറ്റെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു.
ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന ഇൻസ്പെക്ടർ പിടിയിൽകാസർകോട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട്ട് മോട്ടോർ വാഹന ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ് പണവുമായി പിടിയിലായത്.
Also Read-
ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; റോക്കിയും നിശാന്തും വൻ ക്രിമിനലുകൾകാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂൾ ഏജൻറുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് നൽകിയാണ് പണം പിരിച്ചത്. ഏജൻറുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ വിജിലൻസ് സംഘം 2,69,860 രൂപ പിടികൂടി.
എൺപത് പേർക്കാണ് ടെസ്റ്റിന് ടോക്കൺ നൽകിയിരുന്നത്. ആഴ്ചയിൽ നാലു ദിവസം ഇത്തരത്തിൽ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസൻസ് അപേക്ഷയടക്കം ഓൺലൈൻ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരും, ഏജൻറുമാരും ചേർന്നുള്ള ശക്തമായ മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം.
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതരായ യുവതികൾ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചു പോയതിന് കേസ്തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആണ് സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവാഹിതരായ രണ്ടു യുവതികള്‍ പിടിയിൽ. മക്കളെ ഉപേക്ഷിച്ച് പോയതിന് വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് പറഞ്ഞു.
മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്ത്താക്കന്മാര് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ യുവാവിനൊപ്പം കണ്ടെത്തിയത്.
തിരുവനന്തപുരം നഗരത്തിലെ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസുള്ള ആണ്‍കുട്ടിയുണ്ട്.
വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, സി പി ഒമാരായ ശാഹില്, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.