പന്ത്രണ്ടുകാരനെ പീഡനത്തിനിരയാക്കി; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്

ആറാം വാർഡ് അംഗമായ തെരുവം പറമ്പിലെ എരഞ്ഞിക്കൽ വാസുവിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.

News18 Malayalam | news18-malayalam
Updated: April 28, 2020, 12:54 PM IST
പന്ത്രണ്ടുകാരനെ പീഡനത്തിനിരയാക്കി; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്
വാസു
  • Share this:
കോഴിക്കോട്:  പന്ത്രണ്ട് കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയെന്ന പരാതിയിൽ നാദാപുരം പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌‌സോ പ്രകാരം കേസെടുത്തു. ആറാം വാർഡ് അംഗമായ തെരുവം പറമ്പിലെ എരഞ്ഞിക്കൽ വാസു (52)വിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.
BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]Coronavirus LIVE Updates: ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; ഇന്ത്യയിൽ 28,380 [NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി [NEWS]

റോഡരികിൽ നിന്ന കുട്ടിയെ ബലമായി കാറിൽ കയറ്റി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു. ഇതേത്തുടർന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകി. സംഭവം അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിയെ തടഞ്ഞു വച്ചെങ്കിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രതിയെ സ്ഥലത്ത് നിന്നും വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്.


പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം  ലോക്കൽ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.‌ സംഭവ സ്ഥലത്ത് നിന്നും പ്രതിയെ കാറിൽ കയറ്റി കൊണ്ടുപോയി ഒളിപ്പിച്ചത് കോൺഗ്രസ് നേതാവാണെന്നും സി.പി.എം ആരോപിക്കുന്നു.
First published: April 28, 2020, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading