നിരവധി സ്ത്രീകളും വ്യാജ ചികിത്സയുടെ പേരില്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ മുമ്പും ഉണ്ടായിരുന്നു. ചികിത്സയുടെ മറവില്‍ പലരില്‍നിന്നും പണം തട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രദേശത്തെ മഖാം കെട്ടി പണപ്പിരിവും ചികിത്സയും നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവക്ക് പരാതി നല്‍കിയിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പിന്നാലെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം (displaying nudity) നടത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ തിരുവല്ല പൊലീസ് (Thiruvalla Police) പിടികൂടി. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (24) ആണ് ഇന്ന് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജംഗ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു.
യുവതി നൽകിയ പരാതിയിൽ ഇന്ന് രാവിലെ 10 മണിയോടെ പെരുംതുരുത്തിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സമാനമായ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.