മലപ്പുറം: പതിനാറുകാരിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പോക്സോ നിയമപ്രകാരം പെണ്‍കുട്ടിയുടേയും വരനായ ബന്ധുവിന്റേയും വീട്ടുകാര്‍ക്കെതിരെ കേസെടുത്തു.
പതിനാറ് വയസുകാരിയെയാണ് ഒരു വര്‍ഷം മുന്‍പ് രഹസ്യമായി ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം വണ്ടൂര്‍ സ്വദേശിയായ ബന്ധുവായി നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത കാര്യം അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
കൊല്ലം: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത് സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തെൻമല ഒറ്റക്കല്‍ ലുക്കൗട്ടിന് സമീപം മാപ്പിളശ്ശേരി വീട്ടില്‍ റെനിന് വര്‍ഗീസ് (20) ആണ് പിടിയിലായത്. പുനലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തശേഷമാണ് സ്വർണവും പണവും തട്ടിയെടുത്തത്.
സ്വർണവും പണവും നൽകിയില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇരയായത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.