അന്തിക്കാട്: മതപഠനത്തിനെത്തിയ 14 വയസ്സുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയതിന് പള്ളി ഇമാമിന്റെ പേരില്‍ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്ലിം ജമാഅത്ത് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52)യുടെ പേരിലാണ് കേസെടുത്തത്.
20 വര്‍ഷമായി പള്ളി ചുമതലകള്‍ വഹിച്ചുവരുകയാണ് ഇയാള്‍. പീഡനവിവരം നിയമപാലകരെ അറിയിക്കാതെ നിരുത്തരവാദ സമീപനം കൈക്കൊണ്ട പള്ളി കമ്മിറ്റിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ പള്ളിക്കമ്മിറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി വിശ്വാസികളില്‍ ചിലര്‍ മഹല്ല് സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്.
അതിക്രമം നടന്നിട്ടും പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കുട്ടിക്ക് പിന്തുണയുണ്ടായില്ലെന്നും അറസ്റ്റ് വൈകാന്‍ കാരണം പ്രതിയുടെ രാഷ്ട്രീയസ്വാധീനമാണെന്നും ആക്ഷേപമുണ്ട്. മേയ് രണ്ടിനാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം അറിയിച്ചു.
ഒമ്പതുവയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; 68കാരന് ജീവപര്യന്തം കഠിനതടവ്
കോഴിക്കോട്: ഒമ്പതുവയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ 68കാരന് ജീവപര്യന്തം കഠിനതടവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. കുറ്റ്യാടി സ്വദേശി പാറച്ചാലില്‍ അബുവിനെയാണ് (68) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.പി. അനിലാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം.
2018-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബാലികയുടെ വീട്ടില്‍ ഒരുവര്‍ഷത്തോളം ആളില്ലാത്ത സമയത്ത് വന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയുടെ സാമീപ്യത്തില്‍ സംശയം തോന്നിയ അയല്‍വാസിയായ സ്ത്രീ ചോദിച്ചപ്പോഴാണ് ബാലിക പീഡനവിവരങ്ങള്‍ പുറത്തുപറയുന്നത്. തുടർന്ന് ബാലിക തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് നാദാപുരം ഡിവൈ.എസ്പി. ജി. സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
POCSO | പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന് മലപ്പുറത്ത് അറസ്റ്റില്‍
പത്തുവയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം (Sexual Abuse) നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍ (Arrest). താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് കേസ്.
മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.