നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയ്ക്കെതിരെ പോക്സോ കേസ്

  POCSO | 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയ്ക്കെതിരെ പോക്സോ കേസ്

  പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോകാൻ നേരം വൈകിയതോടെ സ്‌കൂളിന്റെ മാനേജർ കുട്ടികളെ ഒഴിഞ്ഞ കെട്ടിടത്തിൽ താമസിപ്പിക്കുകയായിരുന്നു...

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മുസാഫർനഗർ: 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച (Sexually Abuse) സംഭവത്തിൽ സ്കൂൾ ഉടമ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോക്സോ വകുപ്പ് (Pocso Act) പ്രകാരം കുറ്റപത്രം സമർപ്പിച്ചു. മുസാഫർനഗറിലെ ഒരു സ്‌കൂൾ ഉടമ യോഗേഷ് ചൗഹാൻ കഴിഞ്ഞ നവംബറിൽ പത്താം ക്ലാസിലെ 17 പെൺകുട്ടികളെ തന്റെ സ്‌കൂളിൽ നിന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറാക്കാനെന്ന പേരിലാണ് പ്രതി പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയത്.

   പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോകാൻ നേരം വൈകിയതോടെയാണ് സ്‌കൂളിന്റെ മാനേജർ ചൗഹാനും അർജുൻ സിംഗ് എന്നയാളും ചേർന്ന് കുട്ടികളെ ഒഴിഞ്ഞ കെട്ടിടത്തിൽ താമസിപ്പിക്കുകയായിരുന്നു. രാത്രിയിൽ മയക്കമരുന്ന് കലർത്തിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. രണ്ട് പെൺകുട്ടികൾ അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടുകയും, പീഡിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ പീഡന വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കൊല്ലുമെന്ന് ചൗഹാനും അർജുൻ സിംഗും ചേർന്ന് ഭീഷണിപ്പെടുത്തി.

   ഇരുവർക്കുമെതിരെ സെക്ഷൻ 328, 354 (സ്ത്രീയ്ക്ക് അന്തസിനെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അപമാനം) എന്നിവ പ്രകാരം കേസെടുത്തു. ) ഇന്ത്യൻ ശിക്ഷാനിയമവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും പ്രതികൾക്കെതിരെ ചുമത്തി. ചൗഹാനും സിങ്ങും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം, ഉത്തർപ്രദേശിന്റെ എഎപി ചുമതലയുള്ള സഞ്ജയ് സിംഗ് വിഷയം രാജ്യസഭയിൽ ഉന്നയിക്കുകയും വേഗത്തിലുള്ള വിചാരണ ആവശ്യപ്പെടുകയും ചെയ്തു.

   ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറൽ ഗ്രൂപ്പുകളിൽ നൂറുകണക്കിന് ദമ്പതികൾ അംഗങ്ങളെന്ന് സൂചന

   പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം (partner swapping group) പിടിയിൽ. കോട്ടയം (Kottayam) ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി തന്റെ ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് (Kerala Police) നടപടി. തുടർന്ന് കറുകച്ചാലില്‍ (Karukachal) നിന്നുമായിരുന്നു സംഘത്തിലെ ആറ് പേരെ പോലീസ് പിടികൂടിയത്. ഇപ്പോഴിതാ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് പോലീസ്.

   കേസിൽ അറസ്റ്റിലായവർ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണെന്നും ഫേസ്ബുക്ക് മെസഞ്ചര്‍ (Facebook Messenger), ടെലഗ്രാം (Telegram) ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നും. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

   കപ്പിൾ മീറ്റ് കേരള എന്ന പേരിലുള്ള ​ഗ്രൂപ്പ് വഴിയായിരുന്നു സംസ്ഥാനത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ അം​ഗങ്ങൾ. വലിയ തോതിലാണ് ​ഇത്തരം ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറിയിരുന്നത്. വലിയ തോതിലുള്ള പണമിടപാടുകളും ഇതിനോടൊപ്പം നടന്നിരുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

   Also read- Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം സംസ്ഥാനത്തും; കോട്ടയത്ത് ആറുപേര്‍ പിടിയില്‍

   സംഘത്തിന്റെ പ്രവർത്തന രീതികളെ കുറിച്ചും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യം രണ്ട് വീതം ദമ്പതികൾ പരസ്പരം കാണും. പിന്നീട് ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ സൗഹൃദം പുതുക്കും. പിന്നീട് പല സ്ഥലങ്ങളിൽ വെച്ച് പങ്കാളികളെ കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതി. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.

   ​സമൂഹ മാധ്യമങ്ങളിലെ ഈ ഗ്രൂപ്പുകളിൽ അവിവാഹിതരായ വ്യക്തികളുമുണ്ട്. ഇവരിൽ നിന്നും പണം ഈടാക്കിയതിന് ശേഷമാണ് സ്ത്രീകളെ കൈമാറിയിരുന്നതെന്നും ഇവരുടെ പ്രവർത്തനം പരസ്യമായിട്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

   Also Read- Bindu Ammini | ബിന്ദു അമ്മിണിയെ ആക്രമിച്ചകേസ്; ഗൂഢാലോചനയുണ്ടെന്ന വാദം ബാലിശമെന്ന് പൊലീസ്

   ഡോക്ടർമാർ, സർക്കാർ ഉ​ദ്യോ​ഗസ്ഥർ എന്നിങ്ങനെ ഉയർന്ന ഉദ്യോഗങ്ങൾ ചെയ്യുന്ന നിരവധി പേർ ​ഗ്രൂപ്പുകളിൽ അം​ഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും. സംസ്ഥാനത്തൊട്ടാകെ ഇവർക്ക് കണ്ണികളുണ്ടെന്നും ഇവർക്ക് പിന്നിൽ വമ്പൻ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാൽ വിശദമായ അന്വേഷണം നടത്തേണ്ടി വരുമെന്ന നിലപാടിലാണ് പോലീസ്.
   Published by:Anuraj GR
   First published: