എട്ടാം ക്ലാസ് വിദ്യാർഥിനികളായ മൂന്ന് പേരെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ജനുവരി ആറിന് അധ്യാപകന്റെ മുറിയിൽ വെച്ചായിരുന്നു സംഭവം. കുട്ടികളിലൊരാൾ സംഭവം ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഈ ബന്ധു രഹസ്യകത്തിലൂടെ പൊലീസിനെ വിവരം അറിയിച്ചു. കഴിഞ്ഞ ആഴ്ച പൊലീസ് സ്കൂളിലെത്തി അന്വേഷണം നടത്തി. വിദ്യാര്‍ഥിനികളുടെ മൊഴിയുമെടുത്തു. എന്നാൽ പരാതിയുമായി രക്ഷിതാക്കളാരും രംഗത്ത് വരാൻ തയാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ആദ്യം കേസെടുക്കാൻ വിസമ്മതിച്ചു.
എന്നാൽ വിവരം പുറംലോകം അറിഞ്ഞതോടെ പൊലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുത്തു. സംഭവം ഇങ്ങനെ- അധ്യാപകൻ പഠനാവശ്യത്തിനായി മൂന്നുപേരെയും തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. പിന്നാലെ മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും അധ്യാപകൻ നൽകി. എന്നാൽ പെണ്‍കുട്ടികൾ ഇക്കാര്യം ചില അധ്യാപകരോടും അടുത്ത ബന്ധുക്കളോടും തുറന്നുപറയുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സ്കൂളിൽ നിന്നും അധ്യാപകനെ പുറത്താക്കാൻ തീരുമാനിച്ചതായും മാനേജ്മെന്റ് അറിയിച്ചു. എന്നാൽ സ്കൂൾ പ്രിൻസിപ്പൽ ആരോപണ വിധേയനായ അധ്യാപകന് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ ആരെയും സംരക്ഷിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും അധ്യാപകനെ പുറത്താക്കാനാണ് തീരുമാനമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.