നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Pocso Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചു; കാമുകന് എതിരെ പോക്‌സോ കേസ്

    Pocso Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചു; കാമുകന് എതിരെ പോക്‌സോ കേസ്

    വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഒരാഴ്ച മുന്‍പ് പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ(Minor Girl) ഒപ്പം താമസിപ്പിച്ച കാമുകനെതിരെ(Boy Friend) പോക്‌സോ കേസെടുത്ത്(Pocso Case) പൊലീസ്(Police). വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഒരാഴ്ചമുന്‍പ് പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്.

      പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതായി ജില്ലാ ശിശുസംരക്ഷണ വിഭാഗം അധികൃതകര്‍ അറിയിച്ചു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

      Also Read-Palakkad | RSS പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍; പ്രതികള്‍ക്കായി അന്വേഷണം ഊർജിതമെന്ന് പൊലീസ്

      Murder | യുവതിക്കു ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു; തൊട്ടുപിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു

      യുവതിയ്ക്ക് ബൈക്കില്‍ കൊടുത്തതിന് പിന്നാലെ യുവാവിനെ(Youth) ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു(Murder). തമിഴ്‌നാട്(Tamil Nadu) തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം കാണൂരില ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊന്നത്.

      യാത്രക്കിടെ കുമരേശന്‍ ബൈക്കില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് യുവതിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുമരേശന്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പ്രദേശത്തെ മദ്യകടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി കുമരേശന്‍ സമരം ചെയ്തിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

      Also Read-ഭാര്യയെ മുത്തലാഖ് ചൊല്ലാൻ ആവശ്യപ്പെട്ട് നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ചു; ആറ് പേർ പോലീസ് കസ്റ്റഡിയിൽ

      കുമരേശന്റെ മരണവിവരം അറിഞ്ഞ് നാട്ടുകാര്‍ തിരുവാരൂര്‍-കുംഭകോണം ഹൈവേ ഉപരോധിച്ചു. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്ക് പിറകിലെന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ച മുന്‍പ് തിരുവാരൂരിലെ രാഷ്ട്രീയപ്രവര്‍ത്തകനെ സമാന രീതിയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
      Published by:Jayesh Krishnan
      First published:
      )}