തൃശൂർ: വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിച്ച സംഭവത്തിൽ വഴിത്തിരിവ്. ആലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ലോറി ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിച്ചതായിരുന്നു ദൃശ്യങ്ങൾ. ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവമുണ്ടായത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പേരില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
എന്നാൽ ഒല്ലൂരിലെ പെട്രോൾ പമ്പിനടുത്ത് വെച്ച് കുട്ടിയെ ലോറി ഡ്രൈവർ ഉപദ്രവിച്ചതിനെ തുടർന്നായിരുന്നു മർദനം. ഡിസംബര്‍ നാലിനായിരുന്നു സംഭവം. കുതറി മാറിയ ആൺകുട്ടി ബഹളംവച്ചപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ ഓടിയെത്തി. അപ്പോഴേക്കും കടന്നു കളഞ്ഞ ഡ്രൈവറെ തേടി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെത്തിയ പിതാവ് മര്‍ദിക്കുകയായിരുന്നു.
Also Read-വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം
പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോറി ഡ്രൈവറുടെ പരാതിയിൽ കുട്ടിയുടെ പിതാവിനെതിരെ ചേർപ്പ് സ്റ്റേഷനിൽ കേസെടുത്തേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.