• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകന്റെ സഹപാഠിയെ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ലിഫ്ടില്‍; ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ വായും കഴുത്തും അമര്‍ത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി


Updated: May 4, 2018, 6:39 PM IST
മകന്റെ സഹപാഠിയെ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ലിഫ്ടില്‍; ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ വായും കഴുത്തും അമര്‍ത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി

Updated: May 4, 2018, 6:39 PM IST
കോട്ടയം: മകന്റെ സഹപാഠിയായ പെണ്‍കുട്ടിയെ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എ.എസ്.ഐയ്‌ക്കെതിരെ പോക്‌സോ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ നാസറിനെതിരെയാണ് കേസ്. മകന്റെ സഹപാഠിയായും ബന്ധുവുമായ പെണ്‍കുട്ടിയെയാണ് നാസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കൊച്ചി പുല്ലേപ്പടിയിലെ ഒരു സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ലിഫ്ടില്‍വച്ചായിരുന്നു ആക്രമണം.

ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ വായും കഴുത്തും അമര്‍ത്തിപ്പിടിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം പെണ്‍കുട്ടി പരിശീലനത്തിനു പോയില്ല.

വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു കുട്ടി കാര്യം പറഞ്ഞത്. പിന്നീട് വീട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ് എ.എസ്.ഐ. എന്നതിനാല്‍ സംഭവത്തിനു പിന്നില്‍ കുടുംബപരമായ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയശേഷമേ അറസ്റ്റും മറ്റു നടപടികളുമുണ്ടാവുകയുള്ളൂവെന്നു എ.സി.പി. കെ. ലാല്‍ജി പറഞ്ഞു.
First published: May 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍