ഇടുക്കിയിൽ അന്ധവിദ്യാര്‍ത്ഥിനിയെ (Blind Student) ലൈംഗീകമായി ചൂഷണം (Sexual Harassement) ചെയ്ത സ്കൂൾ വാച്ചര്‍ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് പിടിയിലായത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും സ്കൂള്‍ വാച്ചറായ രാജേഷ് കയറി പിടിക്കുകയായിരുന്നു.
അടുത്തിടെ പെണ്‍കുട്ടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്ത് അറിയിച്ച പ്രകാരം പൊലീസെത്തി പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്കി. ഇതിന് ശേഷമാണ് എല്ലാ കാര്യങ്ങളും പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.
Also Read- കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച ഹർത്താൽ
അതേസമയം, സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും ശ്രമിച്ചത്. ഇതോടെ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടന ഡിജിപിക്ക് പരാതി നൽകി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞാര്‍ പൊലീസ് അന്വേഷണം നടത്തുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രതി പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകിയതും സ്കൂൾ മാനേജ്മെന്റിന്റെ ഇടപെടലുകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു
ഇടുക്കിയില്‍ സഹോദരങ്ങളെ തുടർന്നുള്ള വാക്കുതർക്കത്തെ തുടര്‍ന്ന് ഒരാൾക്ക് വെടിയേറ്റു. മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് വെടിയേറ്റത്. സഹോദരൻ സാന്റോയാണ് വെടി ഉതിര്‍ത്തത്. സിബിയുടെ കഴുത്തിലാണ് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകൾ നീക്കം ചെയ്തു. പ്രതിയായ സാന്റോ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Also Read- KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം; നാടോടി യുവതി അറസ്റ്റിൽ
സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സേനാപതിയ്ക്ക് സമീപം മാവറ സിറ്റിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. അതിനാല്‍തന്നെ ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച് സിബി അനുജനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് തിരികെപോയ സിബി, അല്പസമയത്തിന് ശേഷം പണിസാധനങ്ങള്‍ എടുക്കാനായി വീണ്ടും സാന്റോയുടെ വീട്ടിലെത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.
മൂന്ന് തവണയാണ് സിബിയെ അനുജന് എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ സിബിയെ പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍നിന്ന് പെല്ലറ്റുകള്‍ പുറത്തെടുത്തത്. സിബി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.