• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso case | പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍

Pocso case | പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍

പ്രതിയായ അനീഷ് പെണ്‍കുട്ടിയെ പ്രണയം നടച്ച് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

  • Share this:
    തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച (Rape case) സംഭവത്തില്‍  രണ്ടുപേര്‍ പിടിയില്‍.  കോട്ടയം  കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് (Police) അറസ്റ്റ് ചെയ്തത്.

    പ്രതിയായ അനീഷ് പെണ്‍കുട്ടിയെ പ്രണയം നടച്ച് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഷൈജുവും ആറുവര്‍ഷം മുമ്പ് പലതവണ പീഡിപ്പിച്ചതായി
    പെണ്‍കിട്ടി കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴി നല്‍കിയിട്ടുണ്ട്.

    റൂറല്‍ എസ്.പി. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. സുല്‍ഫിക്കര്‍, സി.ഐ. സന്തോഷ് കുമാര്‍, എസ്.ഐ.സുനില്‍ഗോപി എന്നിവരടങ്ങുന്ന സംഘമാണ് അനീഷിന്റെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

    അതേ സമയം  കൊച്ചിയിൽ  ജപ്തി നടപടിക്കെത്തിയ  ബാങ്ക് ഉദ്യോഗസ്ഥർക്കും പോലീസിനും നേരെ ആക്രമണം. കാക്കനാട് ചെമ്പുമുക്കില്‍ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരെ വീട്ടുടമയും മകനും ചേർന്ന് നായ്ക്കളെ അഴിച്ചുവിടുകയും വാക്കത്തി വീശുകയുമായിരുന്നു. ഇതിൽ വാക്കത്തി വീശിയപ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ കൈയിന് പരിക്കേൽക്കുകയും ചെയ്തു.

    ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചെമ്പുമുക്ക് സ്വദേശിനിയായ അച്ചാമ്മ എന്ന സ്ത്രീയുടെ വീട് ജപ്തി ചെയ്യാനായിരുന്നു പാലാരിവട്ടം എസ് ബി ഐ ബാങ്കിലെ ഉദ്യോഗസ്ഥരും പോലീസും എത്തിയത്. നേരത്തെ ജപ്തി നടപടിക്കെത്തിയപ്പോഴും വീട്ടുകാർ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെയും മൃഗസംരക്ഷണ പ്രവർത്തകരെയും അഭിഭാഷക കമ്മീഷനെയും കൂട്ടിയാണ് ജപ്തിക്കെത്തിയത്.

    Also read- Attack | ഫെയ്‌സ്ബുക് പോസ്റ്റില്‍ കമന്റിട്ടു; മധ്യവയസ്‌കന്റെ കൈയും കാലും അടിച്ചൊടിച്ച് CPM പ്രവര്‍ത്തകര്‍

    എന്നാല്‍, ബാങ്ക് ഉദ്യോഗസ്‌ഥരെ കണ്ടയുടന്‍ വീട്ടുടമ നായ്‌ക്കളെ അഴിച്ചുവിടുകയായിരുന്നെന്നാണ് ആരോപണം. നായ്‌ക്കളെ തിരികെ കൂട്ടില്‍ കയറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെയും വീട്ടുകാർ മർദ്ദിക്കുകയായിരുന്നു. പിന്നാലെ അച്ചാമ്മയുടെ മകനായ കെവിന്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ കത്തി വീശുകയും അതിൽ അവർക്ക് പരിക്കേൽക്കുകയുമായിരുന്നു.
    Published by:Jayashankar AV
    First published: