കണ്ണൂർ: വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകനെ ജയിലിൽ സഹതടവുകാർ കൈയ്യേറ്റം ചെയ്തു. പോക്സോ കേസിൽ റിമാൻഡിലായ മാധ്യമപ്രവർത്തകൻ പ്രദീപൻ തൈക്കണ്ടിക്കാണ് തടവുകാരുടെ മർദ്ദനം ഏൽക്കേണ്ടി വന്നത്. കണ്ണൂർ സ്പെഷൽ സബ്ജയിലിൽ വെച്ചാണ് മാധ്യമപ്രവർത്തകന് മർദ്ദനമേറ്റത്. ജയിലിലുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരാണ് പ്രദീപനെ മർദ്ദിച്ചതെന്നാണ് വിവരം. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ പതിനഞ്ചുകാരനെയാണ് മാധ്യമപ്രവർത്തകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം.
എസ്.ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തപ്പോഴാണ് ജയിലിൽ എത്തിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.