• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO Case | പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും സംഘവും അറസ്റ്റിൽ

POCSO Case | പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും സംഘവും അറസ്റ്റിൽ

പൊന്നാനിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നും പൊന്നാനി സിഐ കണ്ടെത്തുകയായിരുന്നു.

  • Share this:
    മലപ്പുറം: പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ച കേസിൽ കാമുകനും സംഘവും പോലീസിന്റെ പിടിയിൽ. പൊന്നാനിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നും പൊന്നാനി സിഐ കണ്ടെത്തുകയായിരുന്നു.

    കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച് കടവനാട് സ്വദേശി നിഖിൽ കുമാർ ( 23 ) പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

    വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാംകുളത്ത് എത്തുകയും തുടർന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിൻ മാർഗം സേലത്ത് പോവുകയും പിന്നീട് പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി, ചിദംബരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു.

    പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികൾ ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. ചിദംബരത്ത് വെച്ച് മൂന്നു ദിവസം ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മംഗലാപുരത്ത് എത്തിയ ഇവർ വയനാട്ടിൽ വിവിധ ഇടങ്ങലയിലായി താമസിച്ചു. ഇവിടെ നിന്നും ഗോവയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റ് മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.

    Also read- Arrest | ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി 18-കാരിയായ മകളെ ബലി നൽകാൻ ശ്രമം; പിതാവുൾപ്പെടെ 9 പേർ പിടിയിൽ

    പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ നിഖിലിനെ സമർത്ഥമായ നീക്കങ്ങൾക്കൊടുവിലാണ് പൊന്നാനി പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്.ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ (23), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

    Pocso | എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

    പാലക്കാട്: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച (Sexual Abuse) സംഭവത്തിൽ എഴുപത്തിരണ്ടുകാരന് തടവും പിഴയും. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശിയെയാണ് പട്ടാമ്പി പ്രത്യേക അതിവേഗ കോടതി വിവിധ വകുപ്പുകളിലായി 65 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇരുപത് വർഷം വീതം മൂന്നു വകുപ്പുകളിലായി 60 വർഷവും മറ്റു രണ്ടു വകുപ്പുകളിലായി 5 വർഷവുമാണ് തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷമേ പ്രതിക്ക് തടവിൽ കഴിയേണ്ടതുള്ളു.

    Also read- അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് കോടതി

    കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ വീട്ടിലെ അടുക്കളയിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധിയായി. സി.ഐമാരായ സുജിത്, എം. ജയേഷ് ബാലൻ, എസ്.ഐ അനീഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്തു.
    Published by:Naveen
    First published: