കണ്ണൂർ (Kannur) പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച (Rape) സംഭവത്തിൽ അമ്മാവനും മരുമകനും ഒളിവിൽ. കുട്ടിയുടെ അമ്മാവനായ വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
സ്കൂളിലെ കൗൺസിലിംഗ് സെഷനിലാണ് പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് അധ്യാപകർ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Pocso Case| എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; 16കാരൻ പിടിയിൽ
ഭുവനേശ്വര്‍: ഒഡീഷയിലെ (Odisha) ഖെത്രാജ്പൂരിൽ എട്ടു വയസുകാരി ബലാത്സംഗത്തിന് (Rape) ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള 16കാരനാണ് പിടിയിലായതെന്നാണ് വിവരം. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ മടങ്ങിയെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം തുറന്നുപറയുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് ഖെത്രാജ്പൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പോക്സോ നിയമത്തിലെ ആറാം വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തു. അന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ പിടികൂടി.
പെൺകുട്ടിയെയും പ്രതിയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി പ്രായപൂർത്തിയാകാത്ത പ്രതിയെ റൂർക്കെലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്
തൃശൂരിൽ അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Rape Case) പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. തളിക്കുളം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
2012 ഡിസംബർ മാസത്തിലാണ് സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയെങ്കിലും ഭയം കാരണം കുട്ടി വിഷയം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയുടെ കൂടെ കളിക്കാൻ പോകാതിരുന്നതിനെ തുടർന്ന് കുട്ടിയോട് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം കുട്ടിയുടെ വീട്ടുകാർ അറിയുന്നത്.
വീട്ടുകാർ പൊലീസില്‍ പരാതി കൊടുക്കാതെ മൂടിവെച്ചു. പിന്നീട് കുട്ടിയോട് അയൽവാസികളായ കുടുംബശ്രീ പ്രവർത്തകർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പിന്നാലെ കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 2013 മാർച്ചിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.