മലപ്പുറത്ത് പോക്സോ (POCSO)കേസിലെ ഇര തൂങ്ങിമരിച്ച നിലയിൽ. മലപ്പുറം തേഞ്ഞിപ്പാലത്തുള്ള വാടക വീട്ടിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
രാമനാട്ടുകാര സ്വദേശിനിയായ പെൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം. പെൺകുട്ടിയുടെ ഇളയ സഹോദരനെ സ്കൂളിലാക്കാൻ പോയ സമയത്താണ് മകൾ തൂങ്ങി മരിച്ചതെന്നാണ് അമ്മ നൽകിയിരിക്കുന്ന മൊഴി.
മകനെ സ്കൂളിലാക്കി തിരിച്ചു വന്നതിനുശേഷം മകളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും മുറിയുടെ വാതിൽ തുറന്നില്ല. തുടർന്ന് ഫോൺ വിളിച്ചെങ്കിലും എടുക്കാതായതിനെ തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് അമ്മയുടെ മൊഴി. ഉടനെ അയൽവാസികളെ വിളിച്ചു വരുത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Also Read-
ഭാര്യയുടെ നഗ്ന ദൃശ്യം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി; തനിക്കെതിരെ പരാതി നൽകിയതിന് ഭർത്താവിന്റെ പ്രതികാരം
സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊണ്ടോട്ടി, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗം ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് പതിനെട്ടുകാരിയായ പെൺകുട്ടി.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
വയോധികയെ കൊന്ന കേസിലെ പ്രതിയ്ക്ക് അഞ്ചു വർഷം മുൻപ് നടന്ന ദുരൂഹ മരണത്തിൽ പങ്കെന്ന് സംശയം
വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായതിന് പിന്നാലെ കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയ റഫീഖയ്ക്കും മകനുമെതിരെ മറ്റൊരു കൊലപാതക കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം കല്ലുവെട്ടാംകുഴി തുമ്പ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവത്തിലാണ് മുല്ലൂർ കോവളം കൊലപാതകത്തിൽ പിടിയിലായ റഫീഖയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നത്.
വാട്ടർ അതോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ വീടിന് സമീപം വഴിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി 12ന് ശേഷമാണ് ഇവർ മരിച്ചു കിടക്കുന്നത് അയൽവാസികൾ കാണുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.