• HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ടയിൽ പോക്സോ കേസ് ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം നാടുവിട്ടു

പത്തനംതിട്ടയിൽ പോക്സോ കേസ് ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം നാടുവിട്ടു

ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെ യാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

  • Share this:

    പത്തനംതിട്ട: പോക്സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം വീടുവിട്ടിറങ്ങി. പെൺകുട്ടിയെ കാണാതായതിൽ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും നിലവിൽ പ്രായപൂര്‍ത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.

    കഴിഞ്ഞ നവംബറില്‍‌ പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെ 37കാരനായ പ്രതിയ്ക്കൊപ്പമാണ് പെൺകുട്ടി പോയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു പ്രതി അറസ്റ്റിലായത്.

    Also Read-തിരുവനന്തപുരത്ത് വീട്ടമ്മയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

    ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെ യാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.

    Published by:Jayesh Krishnan
    First published: