• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO Court | ആറു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് വധശിക്ഷ; 15 ദിവസം കൊണ്ട് ശിക്ഷവിധിച്ച് പോക്‌സോ കോടതി

POCSO Court | ആറു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് വധശിക്ഷ; 15 ദിവസം കൊണ്ട് ശിക്ഷവിധിച്ച് പോക്‌സോ കോടതി

വധശിക്ഷയ്‌ക്കൊപ്പം 10,000 രൂപ പിഴയും 10ലക്ഷം രൂപ കുട്ടിയ്ക്ക് നല്‍കണമെന്നും സ്‌പെഷ്യല്‍ ജഡ്ജ് ശശികാന്ത് റായ് വിധിച്ചു

  • Share this:
    അരാറിയ: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 15 ദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ അരാറിയയിലെ പ്രത്യേക പോക്‌സോ അതിവേഗ കോടതി. 48കാരനായ മുഹമ്മദ് മേജര്‍ ആണ് കേസിലെ പ്രതി. കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ വിധി പറഞ്ഞത്.

    വധശിക്ഷയ്‌ക്കൊപ്പം 10,000 രൂപ പിഴയും 10ലക്ഷം രൂപ കുട്ടിയ്ക്ക് നല്‍കണമെന്നും സ്‌പെഷ്യല്‍ ജഡ്ജ് ശശികാന്ത് റായ് വിധിച്ചു. 2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ഉയര്‍ന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. കേസില്‍ ജനുവരി 12ന് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.

    20ന് കേസ് പരിഗണിച്ച കോടതി 22ന് പ്രതിയ്ക്ക് എതിരായ കുറ്റങ്ങള്‍ ചുമത്തി. 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 27ന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

    Also Read-Drug Seized | ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാക്കള്‍ പിടിയില്‍

    Arrest | യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ക്രൂരമർദ്ദനത്തിൽ ഗർഭം അലസി; യുവാവ് അറസ്റ്റിൽ

    കൊല്ലം: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ മാമ്പുഴ കാടൻവിളപ്പുറം നാസിം മൻസിലിൽ നാസിം(27) ആണ് അറസ്റ്റിലായത്.

    വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയിൽ ഒരു ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലിൽ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.

    Also Read-Arrest | എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസ് പിടിയില്‍

    യുവതി ഗർഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. എല്ലാ ദിവസവും മർദ്ദനം തുടർന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റിൽ ചവിട്ടിയതോടെ രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് യുവതിയുടെ വീട്ടുകാർ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇൻസ്പെക്ടർ എ അൽ ജബ്ബാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചാത്തന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
    Published by:Jayesh Krishnan
    First published: