നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram | ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവ് കുറ്റക്കാരനെന്ന് പോക്സോ കോടതി

  Malappuram | ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവ് കുറ്റക്കാരനെന്ന് പോക്സോ കോടതി

  പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇതു കാണിച്ച്‌ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

  representative image

  representative image

  • Share this:
   മലപ്പുറം: പതിനേഴുകാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ അതിവേഗകോടതി വിധിച്ചു. ശിക്ഷ 24-ന് വിധിക്കും. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ 33-കാരനാണ് സംഭവത്തിൽ പ്രതി. 2018 ജൂലായ്‌ 30-ന് പെണ്‍കുട്ടിയുടെ തുവ്വൂരിലെ വീട്ടില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

   പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇതു കാണിച്ച്‌ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരേ സ്ത്രീധനപീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍(ഒന്ന്) നിലവിലുണ്ട്.

   ഗൃഹപ്രവേശം കഴിഞ്ഞ് 15 ദിവസത്തിനകം വീട്ടിൽ കവർച്ച; ക്ലോസറ്റ് ഒഴികെ എല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി

   തിരുവനന്തപുരം: ഗൃഹപ്രവേശം കഴിഞ്ഞ് 15 ദിവസത്തിനകം വീട്ടിൽ വൻ കവർച്ച. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച്‌ ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവ ഇളക്കിയെടുത്ത് മോഷ്ടാക്കള്‍ കൊണ്ടുപോയി.പുതിയകാവ് എന്‍ എന്‍ വില്ലയില്‍ എന്‍ നൗഫല്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഗൃഹപ്രവേശം നടത്തിയെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാൽ വീട് അടച്ചിടുകയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ താമസക്കാർ ഇല്ലായിരുന്നു.

   നൗഫലിന്റെ ഭാര്യ വീടിനു സമീപം കാട്ടുചന്തയില്‍ നിര്‍മിച്ച പുതിയ വീട്ടില്‍ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും ഇളക്കിയെടുത്ത് മോഷണം നടത്തിയത്. 160 ഇലക്‌ട്രിക് സ്വിച്ചുകള്‍, അത്രയും ബോര്‍ഡുകള്‍, ഫാന്‍സി, എല്‍ഇഡി ലൈറ്റുകള്‍, ഫാന്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവന്‍ സാധനങ്ങളും മോഷണം പോയി.

   Also Read - ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

   പെയിന്റ് അടിക്കുന്ന സ്പ്രേയര്‍ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങള്‍ ഇളക്കി കൊണ്ടു പോയി. വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പോയി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

   ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിൽ

   തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) പിടിയിലായത്. നഗരൂര്‍ പൊലീസാണ് അബിയെ പിടികൂടിയത്.

   ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി അബിയെ പരിചയപ്പെട്ടത്. അബിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടി വീട്ടുകാരോട് കളവ് പറഞ്ഞ് പല സ്ഥലങ്ങളിലും ഇയാളോടൊപ്പം പോയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ്ലൈനിന്‍റെ സഹായത്തോടെ നടത്തിയ കൌൺസിലിങ്ങിലാണ് പീഡന വിവരം പുറത്തായത്.

   ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ നഗരൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അബി സുരേഷിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}