• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാലുകാരിയെ കണ്ണിറുക്കി; ഫ്ലൈയിങ് കിസ് നൽകി; 20കാരന് തടവും പിഴയുമായി പോക്സോ കോടതി

പതിനാലുകാരിയെ കണ്ണിറുക്കി; ഫ്ലൈയിങ് കിസ് നൽകി; 20കാരന് തടവും പിഴയുമായി പോക്സോ കോടതി

പ്രതിയ്ക്ക് പോക്‌സോ കോടതി ഒരു വര്‍ഷത്തെ തടവും പതിനയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. ഇതില്‍ പതിനായിരം രൂപ പതിനാലുകാരിയായ പെണ്‍കുട്ടിക്കു നൽകണമെന്നും കോടതി നിർദേശിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മുംബൈ: പതിന്നാലുകാരിയെ കണ്ണിറുക്കി കാണിക്കുകയും ഫ്ലൈയിങ് കിസ് നൽകുകയും ചെയ്തുവെന്ന കുറ്റത്തിന് ഇരുപതുകാരന് തടവുശിക്ഷയും പിഴയും വിധിച്ച് മുംബൈ പോക്സോ കോടതി. പ്രതിയ്ക്ക് പോക്‌സോ കോടതി ഒരു വര്‍ഷത്തെ തടവും പതിനയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. ഇതില്‍ പതിനായിരം രൂപ പതിനാലുകാരിയായ പെണ്‍കുട്ടിക്കു നൽകണമെന്നും കോടതി നിർദേശിച്ചു. കണ്ണിറുക്കുന്നതും ഫ്‌ളൈയി൦ഗ് കിസ് നല്‍കുന്നതും ലൈംഗിക ആംഗ്യമാണെന്നു കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ പ്രതി ഇരയെ ലൈംഗികമായി ഉപദ്രവിക്കുകയാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കുന്നു.

    ഇക്കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫെബ്രുവരി 29ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോള്‍ അയൽക്കാരനായ പ്രതി കണ്ണിറുക്കിയെന്നും ഫ്‌ളൈയി൦ഗ് കിസ് നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ സംഭവത്തിനു മുമ്പും പ്രതി പെൺകുട്ടിക്കു നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. കൂടാതെ അശ്ലീലച്ചുവയോടെ പ്രതി സംസാരിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

    പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി വാദം നടന്നുവരികയായിരുന്നു. ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ പ്രതിയുടെ അഭിഭാഷകൻ മുന്നോട്ടു വെച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. സുഹൃത്തുമായി പന്തയം വെച്ചതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ പ്രവർത്തിച്ചതെന്ന് പ്രതി കോടതിയിൽ പറഞ്ഞു. താനും പെണ്‍കുട്ടിയുടെ ബന്ധുവും തമ്മില്‍ 500 രൂപയ്ക്ക് പന്തയം വെച്ചിരുന്നു. അതേസമയം പ്രതി നിരന്തരം മോശമായി പെരുമാറുന്നുണ്ടെന്ന് മകള്‍ തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നൽകി. പെൺകുട്ടിയുടെ അമ്മയുടെ ഈ മൊഴി ഏറെ പ്രാധാന്യത്തോടെയാണ് കോടതി എടുത്തത്.

    Also Read-മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

    അതിനിടെ പ്രതിയ്ക്കു എതിരായ ആരോപണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉള്ളടക്കം ഉള്ളവയല്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. തന്‍റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പരാതിയില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ പ്രതിക്കെതിരെ വ്യജ കുറ്റം ചുമത്താന്‍ എതെങ്കിലും തരത്തിലുള്ള കാരണം കാണുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയുടെ അമ്മയുടെ മൊഴി ഉൾപ്പടെ കണക്കിലെടുത്ത് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചത്.

    മറ്റൊരു സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റിലായി. പാലോട് കുശവൂര്‍ സ്വദേശി വിപിനാണ് ( 22 ) പിടിയിലായത്. പാലോട് പൊലീസ് ആണ് വിപിനെ അറസ്റ്റുചെയ്‌തത്. പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതർ വിവരം പാലോട് പൊലിസിനെ അറിയിച്ചു.
    Published by:Anuraj GR
    First published: