• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ വിധിച്ച് കോടതി

സംഭവം പുറത്തു പറയുമെന്ന ഭയത്തില്‍ കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മ‍ൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.

news18
Updated: September 11, 2019, 7:53 AM IST
ഒൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ വിധിച്ച് കോടതി
rape-illustration
  • News18
  • Last Updated: September 11, 2019, 7:53 AM IST IST
  • Share this:
ഭുവനേശ്വർ: ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. ഒഡീഷ സ്വദേശിയായ കാലിയ മന്ന എന്ന 35 കാരനാണ് ജഗത്സിംഗ്പുർ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്. 2018 മാർച്ച് 20 നാണ് ശിക്ഷയ്ക്കാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം കളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെ് എത്തിച്ച ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Also Read-SHOCKING:കൊല നടത്താൻ ക്വട്ടേഷൻ നൽകിയത് കൊല്ലപ്പെട്ടയാൾ; അന്തംവിട്ട് പൊലീസ്

സംഭവം പുറത്തു പറയുമെന്ന ഭയത്തില്‍ കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മ‍ൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ലഭിച്ച തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ മന്നയെ അതേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read-PUBG അഡിക്ഷൻ: ഗെയിം കളിച്ചത് ചോദ്യം ചെയ്ത പിതാവിനെ മകൻ കൊന്ന് കഴുത്തറുത്തു

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ മന്നയ്ക്ക്, ഇരുപത്തിയഞ്ചോളം സാക്ഷി മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ജഗത്സിംഗ്പുർ പ്രത്യേക പോക്സോ കോടതി വിധിക്കുന്ന ആദ്യ വധശിക്ഷ കൂടിയാണിത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍