പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾക്ക് 30 വർഷം വീതം തടവ്. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷ്, പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് വിധി. കൂടാതെ രണ്ടു പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. പോക്സോ ആക്ട് 4, 6 എന്നിവയ്ക്കൊപ്പം ഐപിസി ആക്ട് 365, 366 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
2017 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായ പ്രതികൾ പെൺകുട്ടിയ വശീകരിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പീഡിപ്പിച്ച ശേഷം പ്രതികൾ മൈലപ്രയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രണ്ടാം പ്രതി രഞ്ജിത്തിന്റെ മൈലപ്രയിലെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു.
24 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. ശാസ്ത്രീയ തെളിവുകൾ കൂടി കണക്കിലെടുത്താണ് കോടതി പ്രതികൾക്ക് കനത്ത ശിക്ഷ നൽകിയത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പോക്സോ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രഭാത സവാരിക്കിടെ ബൈക്കിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
തൃശൂർ: പ്രഭാത സവാരിയ്ക്കിടെ യുവതിയെ കടന്നു പിടിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ശേഷം ബൈക്കില്‍ കടന്നു കളഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. വെള്ളാഞ്ചിറ സ്വദേശി തറയില്‍ അജിത്താണ് യുവതിയെ അക്രമിച്ചത്. ചാലക്കുടി സ്വദേശിനിയായ യുവതിക്കുനേരെയാണ് ഇന്ന് യുവാവ് അതിക്രമം കാട്ടിയത്.
Also Read-
കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും ഏഴു വയസുള്ള മകനെയും കൊന്ന കേസ്: പ്രതി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തം
ഇന്ന് പുലര്‍ച്ചെ 5.30ന് വീടിന് മുന്പിലെ ഫുഡ് പാത്തില്‍ നടക്കുകയായിരുന്നു യുവതി. ഈ സമയം ബൈക്കിലെത്തിയ യുവാവ് ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം ബൈക്കിൽ നിന്ന് ഇറങ്ങാതെ ഇരുന്നു. യുവതി അടുത്തെത്തിയപ്പോൾ യുവാവ് കടന്നു പിടിക്കുകയായിരുന്നു.
എന്നാൽ കുതറിമാറാൻ ശ്രമിച്ച യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ എത്തിയതോടെ യുവാവ് ഓടിരക്ഷപെട്ടു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഇയാളെ സമീപത്തെ സ്കൂളിന് മുന്നിൽ കണ്ടെത്തി. നാട്ടുകാർ ഇയാളെ വളഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഇയാൾക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.