തിരുവനന്തപുരം: നഗരത്തിലെ മണക്കാട് വീടിനു മുകളിൽ ‘വൃക്ക, കരൾ വിൽപനയ്ക്ക്’എന്ന എഴുതിയ ബോർഡിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഒറ്റ നോട്ടത്തിൽ വ്യാജമാണെന്ന് പലർക്കും തോന്നാവുന്ന തരത്തിലുളള ഒരു ബോർഡ് ആയിരുന്നു അത്. എന്നാൽ ബോർഡിൽ നൽകിയ നമ്പറിലേക്കു വിളിച്ചപ്പോൾ സംഗതി സത്യമാണെന്നു മനസ്സിലായി.
Also read-14 വർഷം മുൻപ് കുട്ടി മുങ്ങിമരിച്ച സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആകെയുളള വരുമാനം നിലച്ചതിനാൽ കുടുംബം മുന്നോട്ട് പോകാനും കടബാധ്യത തീർക്കാനും വേണ്ടിയാണ് ബോർഡ് വച്ചതെന്ന് വീട്ടിലെ താമസക്കാർ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോർഡ് വച്ചത്. ബോർഡ് എടുത്തുമാറ്റാൻ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.