• HOME
  • »
  • NEWS
  • »
  • crime
  • »
  • അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരേ കേസ്; വാഹനം കോഴിക്കോട് പൊലീസ് പിടിച്ചെടുത്തു

അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരേ കേസ്; വാഹനം കോഴിക്കോട് പൊലീസ് പിടിച്ചെടുത്തു

സ്കൂട്ടറിൽ ഈ സമയം മൂന്നു വിദ്യാർഥിനികള്‍ ഉണ്ടായിരുന്നു. ഇവരാരുംതന്നെ ഹെൽമറ്റ് ധരിച്ചിരുന്നില്ല.

  • Share this:

    കോഴിക്കോട്: അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ച പ്ലസ് ടുവ വിദ്യാർഥിനിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. ലൈസെൻസില്ലാതെ വാഹനം ഓടിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു. വാർത്തകളുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.

    കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. മണാശേരി ജംഗ്ഷനിൽ വെച്ച് മുക്കത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ അശ്രദ്ധയോടെ സ്കൂട്ടർ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വേഗത്തിലെത്തിയ ബസ് ഉടൻ ബ്രേക്ക് ഇട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

    Also Read-ഡെസ്കില്‍ താളം പിടിച്ചതിന് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു; നോട്ടീസ് നല്‍കും

    സ്കൂട്ടറിൽ ഈ സമയം മൂന്നു വിദ്യാർഥിനികള്‍ ഉണ്ടായിരുന്നു. ഇവരാരുംതന്നെ ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ ചര്‍ച്ചയാവുകയും തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

    Published by:Jayesh Krishnan
    First published: