• HOME
 • »
 • NEWS
 • »
 • crime
 • »
 • കേരളം കത്തിക്കും എന്ന് ആഹ്വാനം ചെയ്തവർ കുടുങ്ങും; ഇ ബുൾ ജെറ്റിനെതിരെയും കൂടുതൽ നടപടി

കേരളം കത്തിക്കും എന്ന് ആഹ്വാനം ചെയ്തവർ കുടുങ്ങും; ഇ ബുൾ ജെറ്റിനെതിരെയും കൂടുതൽ നടപടി

ക​ലാ​പ​മു​ണ്ടാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് ഇ​വ​രു​ടെ ആ​ഹ്വാ​ന​മെ​ന്നാ​ണ് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നൽകിയിരിക്കുന്ന റി​പ്പോ​ര്‍​ട്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇത്തരത്തിൽ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു

 • Share this:
  തിരുവനന്തപുരം: ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരൻമാരുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. കഴിഞ്ഞ ദിവസം ഇ-​ബു​ള്‍ ജെ​റ്റ് വ്ലോഗർ സ​ഹോ​ദ​ര​ന്‍​മാ​രാ​യ എ​ബി​നും ലി​ബി​നും അ​റ​സ്റ്റി​ലായതിന് പിന്നാലെ കേ​ര​ളം ക​ത്തി​ക്കു​മെ​ന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുൾ ജെറ്റ് യൂട്യൂബ ചാ​ന​ലി​ന്‍റെ ഫോ​ളോ​വേ​ഴ്സ് എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്.

  ക​ലാ​പ​മു​ണ്ടാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് ഇ​വ​രു​ടെ ആ​ഹ്വാ​ന​മെ​ന്നാ​ണ് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നൽകിയിരിക്കുന്ന റി​പ്പോ​ര്‍​ട്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇത്തരത്തിൽ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്ലോഗർ സഹോദരൻമാരുടെ അറസ്റ്റിനെ തുടർന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

  അതിനിടെ ഇ ബുൾജെറ്റ് വ്ലോഗർ സഹോദരൻമാർക്കും അവരുടെ നെപ്പോളിയൻ എന്ന കാരവനെതിരെയും കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. കാരവന്റെ ആര്‍.സി റദ്ദാക്കാന്‍ സാധ്യത കൂടുതലാണ്. ഇതു സംബന്ധിച്ച്‌ പരിശോധിച്ചു വരികയാണെന്ന് കണ്ണൂര്‍ ആര്‍.ടി. ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഒമ്പതോളം നിയമലംഘനങ്ങൾ കാരവനിൽ കണ്ടെത്തിയതായി മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗർ സഹോദരൻമാർ നടത്തിയിരിക്കുന്നത്.

  Also Read- വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തു; കണ്ണൂരില്‍ നാടകീയരംഗങ്ങള്‍

  തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി വ്ലോഗർ സഹോദരൻമാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് റിമാൻഡ് ചെയ്തിരുന്നു.

  e bull jet| എന്താണ് ഇ ബുൾ ജെറ്റ്? എന്തിനാണ് വ്ലോഗർ സഹോദരന്മാർ അറസ്റ്റിലായത്?

  'ഇ ബുൾ ജെറ്റ്', തിങ്കളാഴ്ച മുതൽ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞുനിൽക്കുന്ന പേരാണിത്. വ്ലോഗർമാരുടെ അറസ്റ്റും ഇതിന് പിന്നാലെ ഇവരുടെ ഫാൻസുകാരെന്ന് പറയപ്പെടുന്നവരുടെ നിയമലംഘന ആഹ്വാനവുമെല്ലാം പ്രധാന വാർത്തകളായി. ‘നെപ്പോളിയൻ’ എന്ന വാഹനത്തിൽ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംവങ്ങൾ അരങ്ങേറിയത്.

   എന്താണ് ഇ ബുൾ ജെറ്റ്?

  ഹോട്ടലുകളിൽ റൂം എടുക്കേണ്ട, സ്വന്തമായി ഭക്ഷണം പാകം ചെയ്യാം എന്നതെല്ലാം ഏറെ സൗകര്യമാണ്​. സോളാർ, ജനറേറ്റർ, ഇൻവെർട്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ്​ വാഹനം നിർത്തിയിടുന്ന സമയത്തേക്ക്​ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്​. ഇവര്‍ വാനിൽ യാത്ര തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും ലോകം ചുറ്റാൻ ഇറങ്ങിയത്. മൂന്ന് വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗൺ കാരണം പാതിവഴിയിൽ നിലച്ചു. മാസങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നതോടെ ഇവർ വീണ്ടും യാത്ര പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.

  തിങ്കളാഴ്ച സംഭവിച്ചത് എന്ത്?

  വാഹനത്തിൽ രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്നലെ രാവിലെ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്. വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇ ബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ ട്രാവലറിന് പിഴ അടക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളം ഉണ്ടാക്കിയതിനാണ് എബിന്‍, ലിബിന്‍ എന്നിവർക്കെതിരെ കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നും കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. ആസമയത്തും നാടകീയ രംഗങ്ങൾ അരങ്ങേറി.

  സഹോദരങ്ങൾക്കെതിരെ പരാതി പ്രളയം? പിന്നിൽ മറ്റ് വ്ലോഗർമാർ?

  രൂപമാറ്റം വരുത്തിയ ഇവരുടെ വാഹനത്തിനെതിരെ നിരവധി പരാതികൾ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും ലഭിച്ചിരുന്നു. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവര്‍ റോഡില്‍ വാഹനമോടിക്കുന്നത് അപകടകരമാംവിധമാണെന്ന് കാണിക്കുന്ന നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളും ഒപ്പം ചേര്‍ത്തിരുന്നു. അതില്‍ പലരും ഇവര്‍ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തില്‍ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നല്‍കി.

  വാന്‍ ലൈഫ് ട്രാവല്‍ വ്ലോഗര്‍മാരായ ഇ‌ ബുള്‍ ജെറ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് 17 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുകയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയതത്. ഇതോടെ ല്‍ ട്രാവല്‍ വ്ലോഗ് ചെയ്യുന്ന മറ്റൊരു സംഘം വ്‌ലോഗര്‍മാര്‍ ഇവര്‍ക്കെതിരേ തിരിയുകയായിരുന്നു. ഇവരുടെ ട്രാവലര്‍ ആദ്യഘട്ടത്തില്‍ നിയമങ്ങള്‍ പാലിച്ച് കാരവന്‍ മോഡല്‍ ആക്കിയിരുന്നു. എന്നാല്‍, പിന്നീട് നിയമങ്ങള്‍ ലംഘിച്ച് അടുത്തിടെ നിരവധി മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു. ഇതിന്റേതടക്കം നിരവധി നിയമലംഘനങ്ങളുടെ തെളിവുകൾള്‍ ശേഖരിച്ച് ഗതാഗത വകുപ്പിന് എത്തിച്ചു നല്‍കിയത് മറ്റൊരു ട്രാവല്‍ വ്‌ലോഗര്‍ ആണെന്നാണ് സൂചന.

  ആർടിഒ അധികൃതർ പറയുന്നത്?

  തിരുവനന്തപുരത്തുനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ-ബുൾ ജെറ്റ് വാഹനം മോട്ടോർ വാഹന വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം ഇരിട്ടിയിലെത്തി പരിശോധിച്ചത്. തുടർന്ന് നികുതി ഇനത്തിൽ ആറായിരം രൂപ പിഴ ചുമത്തി. ഈ തുക തിങ്കളാഴ്ച ഹാജരായി അടയ്ക്കാനും വാഹനം രണ്ടാഴ്ചയ്ക്കുള്ളിൽ പഴയ രൂപത്തിലാക്കാനും അധികൃതർ നിർദേശം നൽകിയിരുന്നു. ഇതുകൂടാതെ 42,000 രൂപ പിഴ സംബന്ധിച്ച ചെക്ക് റിപ്പോർട്ടും നൽകി. ഈ തുക സംബന്ധിച്ച് അവർക്കു പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ കോടതിയെയോ സമീപിക്കാമായിരുന്നുവെന്നും അതിനു പകരം ഓഫിസിന്റെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നുവെന്നും ആർടിഒ അധികൃതർ പറയുന്നത്.

  വാഹനത്തിന്റെ ടാക്സ് അടച്ചതിൽ കുറവുള്ളത് കൊണ്ടും നിയമവിരുദ്ധമായ രൂപമാറ്റങ്ങൾ വാഹനത്തിൽ വരുത്തിയതു കൊണ്ടും ചെക്ക് റിപ്പോർട്ട്‌ എഴുതി നൽകുകയായിരുന്നുവെന്നും തുടർന്ന് പ്രശ്ങ്ങൾ ഉണ്ടാക്കാനായി അവർ ആർടിഒ ഓഫീസിൽ വാഹനം കൊണ്ടിടുകയായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ ആരോപിച്ചു.

  വാഹനത്തിന്റെ നിറം വെള്ളയെന്നാണ് ആർസി ബുക്കിലുള്ളത്. നിലവിൽ അതു പച്ചയായി മാറ്റിയിട്ടുണ്ട്. വാഹനത്തിലുടനീളം സ്റ്റിക്കർ വർക്കുകളുമുണ്ട്. ധാരാളം ഫാൻസി ലൈറ്റുകളും വാഹനത്തിന്റെ മുൻ ഭാഗത്ത് മുകളിൽ ഉൾപ്പെടെ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് കഴിഞ്ഞയാഴ്ച എറണാകുളത്തുനിന്നാണ് ഇവർ വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത്.

  എന്നാൽ, ടാക്സ് മുഴുവൻ അടച്ചിരുന്നുവെന്നും ഈ പേരിൽ വിളിച്ചു വരുത്തി 52,000 രൂപ പിഴ ചുമത്തിയെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ പൊലീസ് വാനിലിരുന്നുകൊണ്ട് കരഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണെന്നും ചതിക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.

  നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ റിമാൻഡ് ചെയ്തതിന് പിറകെ ഇവരുടെ 17 ആരാധകരെ പൊലീസ് പിടികൂടി. നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യൂട്യൂബർമാരുടെ ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബർമാരുടെ ആരാധകർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ മുതൽ തടിച്ച് കൂടിയിരുന്നു. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ സോഷ്യൽ മീഡിയയിൽ വന്നു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
  Published by:Anuraj GR
  First published: