നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡ്രിപ്പ് നല്‍കി യുവതിയുടെ ബോധം നഷ്ടമായി ;വ്യാജ ഡോക്ടറായ അതിഥി തൊഴിലാളി പെരുമ്പാവൂരില്‍ പോലീസ് പിടിയില്‍

  ഡ്രിപ്പ് നല്‍കി യുവതിയുടെ ബോധം നഷ്ടമായി ;വ്യാജ ഡോക്ടറായ അതിഥി തൊഴിലാളി പെരുമ്പാവൂരില്‍ പോലീസ് പിടിയില്‍

  ഇയാളുടെ വീട് പരിശോധിച്ചതില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് എന്നിവ പോലീസ് കണ്ടെടുത്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പൊരുമ്പാവൂര്‍: വ്യാജ ഡോക്ടറെ പോലീസ്(POLICE) പിടികൂടി. ബംഗാള്‍ സ്വദേശി സബീര്‍ ഇസ്ലാമാണ് പിടിയിലായത്.
   മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാള്‍ചികിത്സനടത്തിയിരുന്നത്. ഇവിടെ തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നത്. അതിഥി തൊഴിലാളികളെയാണ് ഇയാള്‍ ചികിത്സിച്ചിരുന്നത്.

   കഴിഞ്ഞ ദിവസം ചികിത്സ തേടിയ യുവതിക്ക് ഇയാള്‍ ഡ്രിപ്പ് ഇടുകയും ഗുളിക നല്‍കുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ തേടിയ യുവതി ബോധരഹിതയായതോടെയാണ് ഇയാളെ കുറിച്ചുള്ള വിവരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിക്കുന്നത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

   ഇയാളുടെ വീട് പരിശോധിച്ചതില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് എന്നിവ പോലീസ് കണ്ടെടുത്തു. ഇയാളെ തകുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

   Pocso Case arrest| പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

   കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ച് (sexual abuse) ഗര്‍ഭിണിയാക്കി. പതിമൂന്നുകാരിയാണ് നിരന്തര പീഡനത്തിന് ഇരയായത്. പ്രതിയെ കോന്നി പൊലീസ് അറസ്റ്റു ചെയ്തു.

   കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടില്‍ അമ്മയില്ലാത്ത സമയത്താണ് കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചിരുന്നത്. 8 മാസം ഗര്‍ഭിണിയായ കുട്ടി പീഡന വിവരം അമ്മയെ ധരിപ്പിക്കുകയും അമ്മ അയല്‍വാസികളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

   അച്ഛന്‍ പീഡിപ്പിച്ചതായി കുട്ടി പൊലീസിനും മൊഴി നല്‍കി. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്.

   ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

   Also Read-പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

   മറ്റൊരു സംഭവത്തിൽ മലപ്പുറം കൊളത്തൂര്‍ പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കുക്കാട്ടില്‍ കുഞ്ഞുമൊയ്തീന്‍ ആണ് ഭാര്യ സുലൈഖയെയാണ് വെട്ടിക്കൊന്നത്. ഭാര്യയെ വെട്ടിയതിന് ശേഷം ഇയാള് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖയെ മലാപ്പറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമം തടയാന്‍ ശ്രമിച്ച മകന്‍ സവാദിനും പരിക്കേറ്റിട്ടുണ്ട്.

   Also Read-Drug case|മൂന്ന് വർഷമായി ദുബായിലാണെന്ന് കരുതിയ മകൻ കഞ്ചാവ് കേസിൽ പിടിയിൽ; വിശ്വസിക്കാനാകാതെ വീട്ടുകാർ

   ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ആണ് സംഭവം. വീട്ടില്‍ തര്‍ക്കവും വഴക്കും പതിവ് ആയിരുന്നു. ഒരോ വീട്ടില്‍ തന്നെ രണ്ട് മുറികളില്‍ ഒറ്റക്ക് ഒറ്റക്ക് ആയിരുന്നു ഇവരുടെ താമസം. തര്‍ക്കത്തിന് ഒടുവില്‍ കുഞ്ഞിമൊയ്തീന്‍ മടവാള്‍ കൊണ്ട് സുലൈഖയെ വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുലേഖയുടെ പിറകെ ഓടിച്ചെന്ന് കുഞ്ഞുമൊയ്തീന്‍ വീണ്ടും വെട്ടി. തലക്ക് ആയിരുന്നു വെട്ടു കൊണ്ടത്.

   ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മടവാള്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ച മകന്‍ സവാദിനും പരിക്കേറ്റിട്ടുണ്ട്. നെറ്റിയില്‍ ആണ് ഇയാള്‍ക്ക് മുറിവേറ്റത്. സംഭവത്തിനുശേഷം ശേഷം പ്രതി ഓട്ടോറിക്ഷയില്‍ കയറി നേരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
   Published by:Jayashankar AV
   First published:
   )}