നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വനിതാ റെസിലിങ്ങ് താരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  വനിതാ റെസിലിങ്ങ് താരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  ഞായറാഴ്ച പുലർച്ചെ 2.43 ന് സ്ലൈഡിംഗ് ഗ്ലാസ് വാതിൽ തകർത്തു ഫിലിപ്പ് തോമസ് വീട്ടിൽ പ്രവേശിച്ചു. ഈ സമയം വനിതാ താരം ഉറങ്ങുകയായിരുന്നു

  deville

  deville

  • Share this:
   ലോകപ്രശസ്ത വനിതാ റെസിലിങ് താരം സോന്യ ഡെവില്ലെയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വേൾഡ് റെസിലിങ് എന്‍റർടെയ്ൻമെന്‍റിലെ പ്രമുഖ താരമാണ് സോന്യ ഡെവില്ലെ എന്ന ഡാരിയ ബെറനാറ്റോ. ഇവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഫിലിപ്പ് എ തോമസ് എന്നയാൾ അറസ്റ്റിലായി. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഹിൽസ്ബറോ കൗണ്ടിയിലെ വീട്ടിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.

   ഏറെക്കാലമായി സോഷ്യൽമീഡിയയിലൂടെ ഇയാൾ സോന്യ ഡെവില്ലെയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എട്ടുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് സോന്യ ഡെവില്ലെയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പരാതി പൊലീസിനോട് സ്മതിച്ചു.

   ഞായറാഴ്ച പുലർച്ചെ 2.43 ന് സ്ലൈഡിംഗ് ഗ്ലാസ് വാതിൽ തകർത്തു ഫിലിപ്പ് തോമസ് വീട്ടിൽ പ്രവേശിച്ചു. ഡെവില്ലെ ഈ സമയം ഉറങ്ങുകയായിരുന്നു. പ്രതി അകത്തുകടന്നതോടെ ആലാറം മുഴങ്ങി. ഇതിനെത്തുടർന്ന് ഡെവില്ലെ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഫിലിപ്പ് തോമസിനെ കണ്ടു. ആളുകൾ ഉണർന്നതോടെ പ്രതിയും കൂട്ടാളിയും ഓടിപ്പോകുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഡെവില്ലെയെ തട്ടിക്കൊണ്ടുപോകാനാണ് ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കടന്നതെന്ന് പ്രതി സമ്മതിച്ചു.
   You may also like:മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും [NEWS]തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദർശിച്ചു [NEWS] ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ [NEWS]
   സംഭവത്തെക്കുറിച്ച് ഡെവില്ലെ ട്വിറ്ററിലൂടെ ആരാധകരോട് വിവരിച്ചു, "നിങ്ങളുടെ സ്നേഹത്തിനും ഉത്കണ്ഠയ്ക്കും എല്ലാവർക്കും നന്ദി. വളരെ ഭയപ്പെടുത്തുന്ന അനുഭവം, പക്ഷേ എല്ലാവരും സുരക്ഷിതരാണ്. അവരുടെ പ്രതികരണത്തിനും സഹായത്തിനും ഹിൽസ്ബറോ കൗണ്ടി ഷെരീഫ് പൊലീസിന് ഒരു പ്രത്യേക നന്ദി" അവർ ട്വീറ്റ് ചെയ്തു.
   Published by:Anuraj GR
   First published:
   )}