നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുഖ്യപ്രതി പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുഖ്യപ്രതി പിടിയിൽ

  രണ്ട് വർഷം മുമ്പ് വിദേശത്തേക്ക് കടന്ന മുഹമ്മദ് ഒനാസിസ് നാട്ടിലേക്ക് വരാൻ പഞ്ചാബിലെ അമൃതസർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പോലീസിൻറെ വലയിലായത്

  News18 Malayalam

  News18 Malayalam

  • Share this:
  കണ്ണൂർ: കണ്ണൂർ  അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയിലായി. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് ആണ് അറസ്റ്റിലായത് .

  രണ്ട് വർഷം മുമ്പ് വിദേശത്തേക്ക് കടന്ന മുഹമ്മദ് ഒനാസിസ് നാട്ടിലേക്ക് വരാൻ പഞ്ചാബിലെ അമൃതസർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പോലീസിൻറെ വലയിലായത് . ചക്കരക്കല്ല് പോലീസിൻറെ പ്രത്യേക സംഘം അംഗം പ്രതി നാട്ടിലെത്തിച്ചു.

  വിദേശത്തേക്ക് മുങ്ങിയ മുഹമ്മദ് ഒനാസിസിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

  2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എൺപതിലധികം പേരിൽ നിന്ന് രണ്ട് കോടിയോളം രൂപയാണ് മുഹമ്മദ് ഒനാസിസും സംഘവും തട്ടിയെടുത്തത്. 5 ലക്ഷം രൂപയാണ് ഓരോരുത്തരിൽ നിന്നും ജോലിക്കായി ആവശ്യപ്പെട്ടത്. ഇതിൽ രണ്ടര ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റി. ബാക്കി തുക ജോലി ലഭിച്ചതിനുശേഷം നൽകണമെന്നായിരുന്നു കരാർ.

  Also Read-പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; രണ്ട് യുവാക്കള്‍ ജീവനൊടുക്കിയ നിലയിൽ; യുവതി അറസ്റ്റിൽ

  കേസിൽ സിപിഎമ്മിന്റെ മുൻ പ്രാദേശിക നേതാവ് രാജേഷ്  കഴിഞ്ഞവർഷം പിടിയിലായിരുന്നു. രാജേഷിന് എതിരെ പരാതികൾ ഉയർന്ന ഉടനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സി പി എം നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

  മുഹമ്മദ് ഒനാസിസിന്റെ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചിരുന്നത്. കിയാൽ ഡയറക്ടർ ബോർഡിൽ സ്വാധീനം ഉണ്ട് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിമാനത്താവളത്തിലെ പരിസരത്തേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തി അവിടെ വെച്ചാണ് സർട്ടിഫിക്കറ്റുകളും മറ്റും രേഖകളും വാങ്ങിയത്.

  മുഹമ്മദ് ഒനാസിസിന് എതിരെ ചക്കരക്കല്ല് 1 പിണറായി, എടക്കാട്, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
  Published by:Jayesh Krishnan
  First published:
  )}