• HOME
  • »
  • NEWS
  • »
  • crime
  • »
  • Battery Theft| മൊബെൽ ടവറുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ

Battery Theft| മൊബെൽ ടവറുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ

മൊബെൽ ടവർ ജീവനക്കാർ എന്ന വ്യാജേന ചുവന്ന ടവേര കാറിലെത്തിയ ഇവർ രണ്ട് ദിവസങ്ങളിലായിട്ടാണ് മോഷണം നടത്തിയത്

  • Share this:
കൊല്ലം/ തിരുവനന്തപുരം: മൊബെൽ ടവറുകളിലെ (mobile towers) ബാറ്ററികൾ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ പരവൂർ (paravur) പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിൽ കാരേറ്റ് പ്ലാവോട് നെട്ടയത്ത് വീട്ടിൽ രമണൻ മകൻ രതീഷ് (35), കാരേറ്റ് പ്ലാവോട് നീലൻ വിളാകത്ത് വീട്ടിൽ പ്രശോഭൻ മകൻ വിഷ്ണു (31), കാരേറ്റ് പ്ലാവോട് രോഹിണി ഭവനത്തിൽ തുളസി മകൻ അനൂപ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്.

മുൻ മൊബെൽ ടവർ ടെക്നീഷ്യൻമാരായ ഇവർ തെക്കൻ ജില്ലകളിലെ മൊബെൽ ടവർ ലൊക്കേഷനുകളെ സംബന്ധിച്ച് വ്യക്തമായ അറിവുള്ളവരാണ്. പരവൂർ ഒഴുകുപാറയിലും ബിഎസ്എൻഎൽ ഓഫീസിന് സമീപമുളള ടവറുകളുടെ ഇക്യൂപ്പ്മെന്റ് റൂമിൽ (ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി) നിന്നുമാണ് ഇവർ ബാറ്ററികളും അനുബന്ധ കേബിളുകളും മോഷ്ടിച്ചത്.

Also Read- Murder | കുടുംബ വഴക്ക്; തൃശ്ശൂരില്‍ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു

മൊബെൽ ടവർ ജീവനക്കാർ എന്ന വ്യാജേന ഒരു ചുവന്ന ടവേര കാറിലെത്തിയ ഇവർ രണ്ട് ദിവസങ്ങളിലായിട്ടാണ് മോഷണം നടത്തിയത്. റൂമുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന രണ്ട് സെറ്റ് ബാറ്ററികളും കോപ്പർ കേബിളുകളുമാണ് മോഷ്ടിച്ചത്. ഒരു സെറ്റ് 24 ബാറ്ററികൾ അടങ്ങുന്നതും ഉദ്ദേശം ഒരു ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്നതുമാണ്.

Also Read-Atlas Ramachandran | കള്ളപ്പണം വെളുപ്പിക്കൽ: അറ്റ്ലസ് രാമചന്ദ്രന്‍റെ 57.45 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി

മോഷണത്തിന് ശേഷം മൊബെൽ കമ്പനി ജീവനക്കാർ സ്ഥലം സന്ദർശിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പരിസരവാസികളോട് അന്വേഷിച്ചതിൽ ജീവനക്കാരായവരാണ് വന്നതെന്നും പകലാണ് മോഷണം നടന്നതെന്നും വെളിവായി. തുടർന്ന് പരവൂർ ടൗണും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന പൊതു, സ്വകാര്യ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ മോഷണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ പാരിപ്പള്ളിയിൽ നിന്നും പൊലീസ് പിടികൂടി.

Also Read-Fake Bomb Threat | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; മദ്യലഹരിയില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച യുവാവ് പിടിയില്‍

പരവൂർ ഇൻസ്പെക്ടർ എ നിസാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, സി വി വിജയകുമാർ, എ എസ് ഐമാരായ പ്രമോദ് വി, പ്രദീപ്, എസ്പിഒ ജയപ്രകാശ്, സി‌പിഒമാരായ ഷെഫീർ, ലിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിലാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.
Published by:Rajesh V
First published: