• HOME
  • »
  • NEWS
  • »
  • crime
  • »
  • COVID 19| ലോക്ക് ഡൗൺ ലംഘനത്തിന് 1383 പേർ അറസ്റ്റിൽ

COVID 19| ലോക്ക് ഡൗൺ ലംഘനത്തിന് 1383 പേർ അറസ്റ്റിൽ

കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 243 കേസുകൾ രജിസ്റ്റർ ചെയ്ത് 254 പേരെ കസ്റ്റഡിയിലെടുത്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച 1383 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1381 കേസുകളെടുത്തു. നിയമം ലംഘിച്ച് നിരത്തിലിറക്കിയ 923 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.

കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 243 കേസുകൾ രജിസ്റ്റർ ചെയ്ത് 254 പേരെ കസ്റ്റഡിയിലെടുത്തു. 201 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 228 കേസുകൾ രജിസ്റ്റർ ചെയ്ത പത്തനംതിട്ടയാണ് രണ്ടാം സ്ഥാനത്ത്. 227 പേർക്കെതിരെ കേസെടുക്കുകയും 176 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 137 പേരെ അറസ്റ്റ് ചെയ്തു. 110 വാഹനങ്ങളും ജില്ലയിൽ പിടിച്ചെടുത്തു.

എറണാകുളം ജില്ലയിൽ ചട്ടം ലംഘിച്ച 134 പേരെ അറസ്റ്റ് ചെയ്തു. 90 വാഹനങ്ങളാണ് പിടിച്ചെടുത്തത്.  തൃശൂർ ജില്ലയിൽ 134 പേരെയാണ് അറസ്റ്റ് ചെയ്തത്. 118 കേസുകൾ രജിസ്റ്റർ ചെയ്യുകയും 102 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ 86 കേസുകൾ രജിസ്റ്റർ ചെയ്ത് 83 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 25 പേരാണ് അറസ്റ്റിലായത്.
You may also like:'ബന്ധുവിനെ കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടത്തി; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
[NEWS]
COVID 19| Covid 19 | കാസർകോട്ട് ഇന്നു മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി
[PHOTO]
COVID 19| ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുതൽ ചാൾസ് രാജകുമാരൻ വരെ; കൊറോണ ബാധിച്ച പ്രമുഖർ
[PHOTO]


മറ്റു ജില്ലകളിലെ കണക്കുകൾ ചുവടെ

കോട്ടയം - 132കേസുകൾ,  132 അറസ്റ്റ്, 37 വാഹനങ്ങൾ കസ്റ്റഡിയിൽ. ആലപ്പുഴ - 72 കേസുകൾ, 73 അറസ്റ്റ്, 49 വാഹനങ്ങൾ കസ്റ്റഡിയിൽ. ഇടുക്കി - 104 കേസുകൾ, 124 അറസ്റ്റ്, 19 വാഹനങ്ങൾ കസ്റ്റഡിയിൽ. പാലക്കാട് - 31കേസുകൾ, 46അറസ്റ്റ്, 26 വാഹനങ്ങൾ കസ്റ്റഡിയിൽ.
മലപ്പുറം - 16കേസുകൾ, 37അറസ്റ്റ്, വാഹനങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല

വയനാട് - 25കേസുകൾ, 23 അറസ്റ്റ്, 6 വാഹനങ്ങൾ കസ്റ്റഡിയിൽ
കണ്ണൂര്‍ - 20 കേസുകൾ, 21അറസ്റ്റ്, 12 വാഹനങ്ങൾ കസ്റ്റഡിയിൽ.

കാസര്‍ഗോഡ് - 14കേസുകൾ, 16അറസ്റ്റ്, 12 വാഹനങ്ങൾ കസ്റ്റഡിയിൽ
Published by:Gowthamy GG
First published: