നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ SDPI പ്രവര്‍ത്തകന്‍റെ കൊലപാതകം; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 4 പേർ കൂടി അറസ്റ്റിൽ

  കണ്ണൂരിൽ SDPI പ്രവര്‍ത്തകന്‍റെ കൊലപാതകം; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 4 പേർ കൂടി അറസ്റ്റിൽ

  കണ്ണവം സ്വദേശി അശ്വിൻ (25), കോളയാട് സ്വദേശി രാഹുൽ (24) , ചെണ്ടയാട് സ്വദേശി മിഥുൻ ( 22 ), മൊകേരി സ്വദേശി യാദവ് (21) എന്നിവരാണ് പിടിയിലായത്.

  • Share this:
  കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ്‌ സലാഹുദ്ദീന്റെ കൊലപാതകത്തിൽ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകർ കൂടി പിടിയിലായി. കണ്ണവം സ്വദേശി അശ്വിൻ (25), കോളയാട് സ്വദേശി രാഹുൽ (24) , ചെണ്ടയാട് സ്വദേശി മിഥുൻ ( 22 ), മൊകേരി സ്വദേശി യാദവ് (21) എന്നിവരാണ് പിടിയിലായത്.

  Also Read-'ഞാനാണോ അപ്പീൽ പോകേണ്ടത്? ഖജനാവ് സൂക്ഷിക്കാൻ ജനങ്ങൾ അങ്ങയെ അല്ലെ ഏൽപ്പിച്ചിരിക്കുന്നത്?'; വി.ഡി സതീശൻ

  കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ എന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് എസ്ഡിപിഐ പ്രവർത്തകനായ സയ്യിദ് സലാഹുദ്ദീൻ (30) കൊല്ലപ്പെട്ടത്. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതിയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണെന്ന് പോലീസിന് ആദ്യഘട്ടത്തിൽതന്നെ വ്യക്തമായിരുന്നു.

  Also Read-Kerala Congress | 'UDF ഒരു സീറ്റ് നൽകും;പിസി തോമസ് NDA വിടും';തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലെത്തും

  sdpi worker murder, covid positive, sdpi worker hacked to death in kannur , kannur sdpi worker murder, kannur murder, crime news, political murder,എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു, കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ കൊന്നു, കണ്ണൂർ കൊലപാതകം
  കണ്ണൂരിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ


  കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ചിറ്റാരിപറമ്പ് ചുണ്ടയിൽ വെച്ചാണ് കൊലപാതകം. ബൈക്കിലെത്തിയ രണ്ടുപേർ സലാഹുദ്ദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചു. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സഹോദരിക്ക് മുൻപിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.  മൂന്ന് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ യാത്രചെയ്തിരുന്ന ബൈക്കും കാറും പൊലീസ് കണ്ടെടുത്തിരുന്നു. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
  Published by:Asha Sulfiker
  First published:
  )}