കൊല്ലം: പണംവെച്ച് ചീട്ടു കളിക്കുന്ന സംഘത്തെ പിടികൂടി. ഒമ്പത് പേരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരു ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി അറുനൂറ് രൂപയും രണ്ടു ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. വെളിനല്ലൂർ പിറവൻതോട് ചരുവിള പുത്തൻവീട്ടിൽ നസിർ (38 വയസ് ). ഇളമാട് കാരാളിക്കോണം അക്കരവിള വീട്ടിൽ ഷജീർ (37 വയസ് ) കുരിയോട് ലിജോ ഭവനിൽ ലിജു (36 വയസ്) ഇളമാട് കാരാളിക്കോണം ചരുവിള പുത്തൻവീട്ടിൽ ഷൈജു ( 37 വയസ്) ഇളമാട് കാരളിക്കൊണം ചരുവിള പുത്തൻവീട്ടിൽ ഷഫീക് ( 35 വയസ്) , വെളിനല്ലൂർ വട്ടപ്പാറ ആലുവിള വീട്ടിൽ അനീസ് (35 വയസ്) വെളിനല്ലൂർ വട്ടപ്പാറ അനസ് മൻസിൽ അൻസാരി (30 വയസ്) വെളിനല്ലൂർ വട്ടപ്പാറ പെരുംപുരം പറങ്കിമാംവിള വീട്ടിൽ നാസർ (60 വയസ്) ഇളമാട് കാരാളിക്കോണം അസംകോണം വീട്ടിൽ നൗഷാദ് (45 വയസ്) എന്നിവരാണ് അറസ്റ്റിലായത്.
ഇളമാട് തോട്ടത്തറ പാലത്തിനു സമീപമുള്ള തങ്കച്ചന്റെ വീട്ടുമുറ്റത്ത് വരാന്തയിലിരുന്നാണ് ചീട്ടുകളി നടന്നിരുന്നത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എസ് എച്ച് ഒ. ബിജു വി യുടെ നേതൃത്വത്തിൽ എസ് ഐ മോനിഷ് എസ് ഐ സലിം സി പി ഒ മാരായ അൻസിലാൽ അരുൺ അനീഷ് ഹോംഗാർഡ് മാരായ സജിത്ത് മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത പണവും വാഹനങ്ങളും കോടതിക്ക് കൈമാറി.
മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാൻ; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു
ലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് (Mother killed Three year old son) സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ - ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത് (Murder). കേസിൽ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണെന്ന് ആസിയ മൊഴി നൽകിയത്. ഒരു വർഷത്തോളമായി ആസിയയും ഭർത്താവ് മുഹമ്മദ് ഷമീറും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.
എന്നാൽ കുഞ്ഞുള്ള വിവരം ഇവർ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയയ്ക്ക് കുഞ്ഞുള്ള വിവരം സുഹൃത്ത് അറിഞ്ഞതോടെ തർക്കമായതായി പൊലീസ് പറയുന്നു. സുഹൃത്ത് തന്നിൽ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരൻ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.