• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE ARRESTED A CONSTABLE FOR HE GOT DRUNK AND ALLEGEDLY MISBEHAVED WITH WOMAN

ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ കയറിപ്പിടിച്ചു; പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി

പരിക്കേറ്റതിനാൽ ചികിത്സ ആവശ്യമുള്ളതിനാൽ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും വകുപ്പുതല നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി

പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി

  • News18
  • Last Updated :
  • Share this:
    ചെന്നൈ: ബസ് കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. മദ്യലഹരിയിൽ പൊലീസുകാരൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. ഇത് കണ്ടു കൊണ്ടു നിന്ന നാട്ടുകാർ പൊലീസുകാരനെ മർദ്ദിക്കുകയായിരുന്നു. വടപളനിയിൽ വച്ചായിരുന്നു സംഭവം. ആളുകൾ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയ രാജിവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

    ചെന്നൈ കെ കെ നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അറുമ്പാക്കത്തെ രാജീവിനാണ് മർദ്ദനമേറ്റത്. ഇയാൾ താൽക്കാലികമായി എം ജി ആർ നഗർ സ്റ്റേഷനിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജവഹർലാൽ നെഹ്റു സാലൈയ്ക്ക് സമീപമുള്ള അംബിക എംപയർ ഹോട്ടലിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന യുവതിയെ കണ്ടു. യുവതി ഫോണിൽ നോക്കി നിൽക്കുകയായിരുന്നു. ബൈക്ക് നിർത്തി യുവതിക്ക് സമീപം എത്തിയ പൊലീസുകാരൻ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.

    You may also like:Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ [NEWS]ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ [NEWS] Local Body Elections 2020 | 'കെ. മുരളീധരൻ മുല്ലപ്പള്ളിക്കെതിരെ പറയരുതായിരുന്നു; വെൽഫെയർ പാർട്ടിയുമായി സഖ്യവുമില്ല, ധാരണയുമില്ല': ആര്യാടൻ മുഹമ്മദ് [NEWS]

    എന്നാൽ, യുവതി ഇതിന് തയ്യാറായില്ല. ഇതിനെ തുടർന്ന് പൊലീസുകാരൻ യുവതിയുടെ കൈയിൽ പിടിച്ച് വലിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി പൊലീസുകാരനെ പൊതിരെ തല്ലുകയായിരുന്നു. മദ്യപിച്ച് ലക്കു കെട്ട രാജീവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ചെയ്തു.



    പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി ലഭിച്ചതായും പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റതിനാൽ ചികിത്സ ആവശ്യമുള്ളതിനാൽ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും വകുപ്പുതല നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
    Published by:Joys Joy
    First published:
    )}