ഇന്റർഫേസ് /വാർത്ത /Crime / ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്കുനേരെ കല്ലേറ്; ഒരാൾ അറസ്റ്റിൽ

ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്കുനേരെ കല്ലേറ്; ഒരാൾ അറസ്റ്റിൽ

Arrest

Arrest

പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രമാണ് പ്രതികളെ കണ്ടെത്താൻ സഹായകരമായത്.

  • Share this:

കോട്ടയം: ഒറ്റ രാത്രിയിൽ ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് കല്ലെറിഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാലടി സ്വദേശിയായ സൂരജിനെ(20)യാണ് കൈനടി പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തി സൂരജും ശ്യാമും പൊലീസ് സ്റ്റേഷനുകൾക്കുനേരെ കല്ലെറിഞ്ഞത്. കറുകച്ചാൽ, ചങ്ങനാശേരി, കൈനടി പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലെറിഞ്ഞത്. രാത്രി 11ന് കറുകച്ചാൽ, 11.30ന് ചങ്ങനാശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലെറിഞ്ഞത്.

ബൈക്കിലെത്തി, സ്റ്റേഷന് മുന്നിൽനിർത്തിക്കൊണ്ടാണ് അക്രമികൾ കല്ലെറിഞ്ഞത്. കറുകച്ചൽ സ്റ്റേഷന്‍റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. ചങ്ങനാശേരിയിൽ സ്റ്റേഷനു മുന്നിലേക്ക് നടന്നു എത്തിയാണ് കല്ലേറ് നടത്തിയത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിവന്നപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രമാണ് പ്രതികളെ കണ്ടെത്താൻ സഹായകരമായത്.

പിന്നീട് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. പലതവണ പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും സൂരജിനെ കഴിഞ്ഞ ദിവസം പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. കൈനടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]

വാലടിയിൽനിന്നാണ് സൂരജിനെ പൊലീസ് സംഘം അറസ്റ്റുചെയ്തത്. വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്യാമിനുവേണ്ടിയുള്ള അന്വേഷണം ചങ്ങനാശേരി പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കിയ സൂരജിനെ റിമാൻഡ് ചെയ്തു. സർക്കാർ ഓഫീസിനുനേരെ അക്രമം, കടന്നുകയറ്റം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

First published:

Tags: Crime, Crime news, Kerala police, Kottayam, Police station attack