നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | മലപ്പുറത്ത് വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന MDMA

  Drug Seized | മലപ്പുറത്ത് വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന MDMA

  പെരിന്തൽമണ്ണ പി.ടി.എം. കോളേജ് പരിസരത്ത് വച്ച്  51 ഗ്രാം എം ഡി എം എ  മയക്കുമരുന്നുമായി  മുഹമ്മദ് ഷാഫിയാണ്  പിടിയിലായത് . 

  • Share this:
  മലപ്പുറം: ജില്ലയിൽ പോലീസ്(Police) ലഹരിക്ക് എതിരായ കർശന നടപടികൾ തുടരുക ആണ്. പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്  സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട  അതിമാരക  മയക്കുമരുന്നായ(Drug)  ക്രിസ്റ്റൽ രൂപത്തിലുള്ള 51 ഗ്രാം എം ഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) ആണ്. ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) ആണ് പിടിയിലായത്(Arrest).

  ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ ,  എൽ എസ് ഡി തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ ,സി.ഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ് .ഐ. സി.കെ.നൗഷാദും സംഘവും ഒരാഴ്ചയോളം ഇത്തരം സംഘങ്ങളെ കുറിച്ച് നടത്തിയ  അന്വേഷണത്തിലാണ്  പെരിന്തൽമണ്ണ പി.ടി.എം. കോളേജ് പരിസരത്ത് വച്ച്  51 ഗ്രാം എം ഡി എം എ  മയക്കുമരുന്നുമായി  മുഹമ്മദ് ഷാഫി  പിടിയിലായത് .

  ബെംഗളൂരില്‍ നിന്നും ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങി ട്രെയിന്‍ മാർഗം  കേരളത്തിലെത്തിച്ച്  5000 രൂപ മുതൽ വിലയിട്ട്  ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി വിൽപന നടത്തുക ആണ് ഇയാളുടെ രീതി. മലപ്പുറം ,പാലക്കാട് , എറണാകുളം, തൃശ്ശൂർ, കൊയമ്പത്തൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് കൈമാറിയാണ് വിൽപന നടത്തുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ്   ഇത്തരം മയക്കുമരുന്നുകൾ മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുള്ളതായും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും  പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ അറിയിച്ചു.

  അറസ്റ്റിലായ പ്രതി


  Also Read-Murder | തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

  മുഹമ്മദ് ഷാഫിയുടെ പേരിൽ  ആറുകിലോഗ്രാം കഞ്ചാവുമായി പിടിച്ച കേസ് നിലവിലുണ്ട്. പെരിന്തൽമണ്ണ എക്സൈസ് സിഐ സച്ചിദാനന്ദൻ്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജില്ലയിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ,പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സി.ഐ.സുനിൽ പുളിക്കൽ ,എസ്.ഐ.സി.കെ.നൗഷാദ്, ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ,പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ,എൻ.ടി.കൃഷ്ണകുമാർ, ദിനേഷ്.കെ, പ്രബുൽ.കെ, പെരിന്തൽമണ്ണ സ്റ്റേഷനിലെ എ എസ് ഐ ബൈജു, മുഹമ്മദ് ഫൈസൽ, ഷിഹാബ്,മിഥുൻ,സജീർ,ഷാജി  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

  Also Read-ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടിയെടുത്തു; അഞ്ചുപേര്‍ക്കെതിരെ കേസ്

  കഴിഞ്ഞ ദിവസം വഴിക്കടവിലും പോലീസ് എം ഡി എം എ പിടികൂടിയിരുന്നു.വഴിക്കടവ് മുണ്ടയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ആണ് സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽ പെട്ട മാരക മയക്കു മരുന്നായ എം ഡി എം എ യുമായി 21 കാരനെ പോലീസ് പിടികൂടിയത്. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിൻ ആണ് വഴിക്കടവ് പോലീസിൻ്റെ പിടിയിൽ ആയത്. 4 ഗ്രാം എം ഡി എം എ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് മുണ്ടയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്.
  Published by:Jayesh Krishnan
  First published:
  )}