ഇന്റർഫേസ് /വാർത്ത /Crime / വിവാഹ തട്ടിപ്പുവീരനെ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും ചേർന്ന് കുടുക്കി; കാസർകോട് സ്വദേശിക്കെതിരെ പീഡനക്കേസും

വിവാഹ തട്ടിപ്പുവീരനെ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും ചേർന്ന് കുടുക്കി; കാസർകോട് സ്വദേശിക്കെതിരെ പീഡനക്കേസും

News 18

News 18

ഏറ്റുമാനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ലൈംഗിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

  • Share this:

കോട്ടയം; ആദ്യ ഭാര്യ അറിയാതെ രണ്ടാമതും വിവാഹം കഴിച്ച യുവാവിനെ പൊലീസ് കുടുക്കി. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേർന്നാണ് കാസർകോട് സ്വദേശിയായ യുവാവിനെ കുടുക്കിയത്. വിവാഹം കഴിച്ചത് മറച്ചുവെച്ച് ഏറ്റുമാനൂർ സ്വദേശിനിയെ വിവാഹം കഴിച്ച വിനോദ് എന്ന യുവാവിനെ കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. തിരുവല്ല സ്വദേശിനിയെയാണ് വിനോദ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. അതിനിടെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ വിവാഹം ആലോചിച്ച് വിനോദ് എത്തുന്നത്. വീട്ടുകാർ സമ്മതം നൽകിയതോടെ ഇക്കഴിഞ്ഞ ജൂണിൽ പെൺകുട്ടിയുടെ വീട്ടിൽവെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തി.

വിവാഹശേഷം കുറച്ചുദിവസം പെൺകുട്ടിയുടെ വീട്ടിലാണ് വിനോദ് കഴിഞ്ഞത്. അതിനുശേഷം കണ്ണൂരിലുള്ള അമ്മ ഒറ്റയ്ക്കാണെന്ന് പറഞ്ഞു യുവതിയെയുംകൊണ്ട് വിനോദ് ഏറ്റുമാനൂരിൽനിന്ന് പോയി. തുടർന്ന് കണ്ണൂരും കാസർകോട്ടുമായി ഇരുവരും താമസിച്ചു.

അതിനിടെയാണ് വിവരം അറിഞ്ഞ ആദ്യ ഭാര്യ വിനോദ് രണ്ടാമത് വിവാഹം കഴിച്ച ഏറ്റുമാനൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. വിവരം അറിഞ്ഞ വീട്ടുകാർ നാട്ടിലേക്കു വിളിപ്പിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആദ്യ ഭാര്യയായ യുവതിയും പരാതി നൽകി. രണ്ടുപേരും നൽകിയ പരാതിയിലാണ് കോട്ടയം പൊലീസ് യുവാവിനെ അറസ്റ്റുചെയ്തത്. ഏറ്റുമാനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ലൈംഗിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

First published:

Tags: Crime news, Ettumanoor, Kottayam, Marriage fraudster