• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് മുങ്ങി; ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസ്

Arrest | ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് മുങ്ങി; ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസ്

സംഭവത്തിന് ശേഷം ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈലേക്ക് കടന്ന ഗോപാലകൃഷ്ണന്‍ സുഹൃത്തിന്‍റെ സഹായത്തോടെ ദുബായിലെത്തുകയും ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ബാറില്‍ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്നയാളെ ഇന്‍റര്‍പോളിന്‍റെ (Interpol) സഹായത്തോടെ പിടികൂടി പോലീസ്. തൃശൂര്‍ പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന ബാലനെയാണ് ദുബായില്‍ നിന്ന് അറസ്റ്റ് (Arrest) ചെയ്ത് നാട്ടിലെത്തിച്ചത്. 2019 ഒക്ടോബറില്‍ ചേലക്കരയിലെ ബാറില്‍ അടിയുണ്ടാക്കിയ കേസിലാണ് നടപടി.

  പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി കീഴടങ്ങാന്‍ തയാറാകാതിരുന്നതോടെ റെഡ് നോട്ടീസ് ഇറക്കി ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ദുബായിലായിരുന്ന പ്രതിയെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞ 16-ാം തിയതി ഡല്‍ഹിയില്‍ എത്തിച്ചു. ശേഷം ചേലക്കര പോലീസ് ഡല്‍ഹിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു.

  read also- Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽ

  കേസില്‍ 5 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പാലക്കാട് സ്വദേശി സതീഷിന് സാരമായി പരിക്കേറ്റ് ഇയാളുടെ 4 പല്ലുകളും നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈലേക്ക് കടന്ന ഗോപാലകൃഷ്ണന്‍ സുഹൃത്തിന്‍റെ സഹായത്തോടെ ദുബായിലെത്തുകയും ചെയ്തു. ഗോപാലകൃഷ്ണനെ രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ കേസില്‍ അഞ്ചാം പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

  നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം കറങ്ങാന്‍ ഇറങ്ങി; കുട്ടി ഡ്രൈവറുടെ വീട്ടിലെത്തി കേസെടുത്ത് MVD


  നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനത്തില്‍ പെണ്‍സുഹൃത്തിനൊപ്പം നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ (Child Driver)  വീട്ടിലെത്തി കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥര്‍. ആലുവയില്‍ വാഹനപരിശോധന നടത്തുന്നതിടെയാണ് കുട്ടമശേരി സ്വദേശിയായ കുട്ടി ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റിലാത്ത ബൈക്കില്‍ പെണ്‍സുഹൃത്തിനൊപ്പം പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

  read also- Arrest | ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനെ കൊന്നതിന് ആസാമില്‍ 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍

  പരിശോധനക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇത് അനുസരിക്കാതെ കുട്ടിഡ്രൈവര്‍ വേഗത്തില്‍ പോവുകയാണ് ചെയ്തത്. വാഹനത്തിന്‍റെ മറ്റൊരു വശത്ത് രേഖപ്പെടുത്തിയ രജിസ്ട്രേഷന്‍ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ഇത് ഉപയോഗിച്ച് വാഹനത്തിന്‍റെ ഉടമയെ കണ്ടെത്തി. പക്ഷേ ബൈക്ക് താന്‍ വിറ്റെന്ന് അറിയിച്ച ഇയാള്‍ പുതിയ ഉടമയുടെ നമ്പര്‍ എംവിഡിക്ക് കൈമാറി.

  4 പേരുടെ കൈകളിലൂടെ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം (ownership) മാറ്റിയിരുന്നില്ല. തുടര്‍ന്ന് 2021ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തുകയും അതില്‍നിന്ന് അന്നത്തെ ഉടമയെ എംവിഡി ബന്ധപ്പെട്ടു. ശേഷം ഈ വാഹനം വില്‍ക്കുന്നതിന് ഏല്‍പ്പിച്ചിരുന്ന ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.

  നിലവിലെ വാഹനത്തിന്‍റെ  ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  ഒടുവില്‍ അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തിയ സംഘം കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് കുട്ടി ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്.

  ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചു, വില്‍പ്പന നടന്നിട്ടും ഉടമസ്ഥാവകാശം മാറ്റിയില്ല, വാഹന പരിശോധനയ്ക്കിടെ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയി എന്നീ കുറ്റങ്ങള്‍ക്ക് എംവിഡി കേസെടുത്തു. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡിലെ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദിപു പോള്‍, ടി.എ. സമീര്‍ ബാബു എന്നിവരാണ് പരിശോധന നടത്തിയത്.
  Published by:Arun krishna
  First published: