• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏതു സമയത്തു വിളിച്ചാലും MDMAയുമായി വിളിപ്പുറത്തെത്തും; ദമ്പതിമാരെ പിടികൂടി പൊലീസ്

ഏതു സമയത്തു വിളിച്ചാലും MDMAയുമായി വിളിപ്പുറത്തെത്തും; ദമ്പതിമാരെ പിടികൂടി പൊലീസ്

മഫ്തിയില്‍ എത്തിയ പൊലീസിനെ എം‍ഡിഎംഎ കാണിച്ചതോടെ അജ്മലിനെയും പവിത്രയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

  • Share this:
തൃശൂര്‍: ബൈക്കിൽ എംഡിഎംഎ വിതരണം നടത്തിയിരുന്ന ദമ്പതിമാരെ പിടികൂടി. കൂർക്കഞ്ചേരി സ്വദേശികളായ അജ്മൽ, ഭാര്യ പവിത്ര എന്നിവരാണ് പൊലീസ് പിടിയിലായത്. തന്ത്രപൂർവം ഇവരെ പിടികൂടുകയായിരുന്നു. ഏതു സമയത്തു വിളിച്ചാലും ഇവര്‍ ബൈക്കിലെത്തി എംഡിഎംഎ വിതരണം നടത്തിയിരുന്നു.

കൊരട്ടി ഇൻസ്പെക്ടർ എംഡിഎംഎ ആവശ്യക്കാരനായി ഇവരെ ബന്ധപ്പെടുകയായിരുന്നു. രണ്ടു ഗ്രാമിന് പതിനായിരം രൂപ വില പറഞ്ഞ് കച്ചവടം ഉറപ്പിച്ചശേഷം കൊരട്ടിയിൽ എത്താമെന്ന് ഇവർ അറിയിച്ചു. മഫ്തിയില്‍ എത്തിയ പൊലീസിനെ എം‍ഡിഎംഎ കാണിച്ചതോടെ അജ്മലിനെയും പവിത്രയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read-'സീരിയലിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചു'; പരാതിയുമായി മലപ്പുറം സ്വദേശിനി

ബൈക്കില്‍ നൈറ്റ റൈഡ് പോകുവാണെന്ന് പറഞ്ഞാണ് ഇവർ പൊലീസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. സെയിൽസ്മാനായ അജ്മൽ കഞ്ചാവ് കേസിൽ പ്രതിയാണ്. ബ്യൂട്ടീഷനായ പവിത്ര കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലെ പ്രതി കൂടിയാണ്.
Published by:Jayesh Krishnan
First published: