• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അശ്ലീല സന്ദേശ ക്വട്ടേഷൻ സംഘാംഗം പിടിയിൽ


Updated: July 13, 2018, 8:53 AM IST
അശ്ലീല സന്ദേശ  ക്വട്ടേഷൻ സംഘാംഗം പിടിയിൽ

Updated: July 13, 2018, 8:53 AM IST
തിരുവനന്തപുരം: സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സൈബർ ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയെ തിരുവനന്തപുരം കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.വെളളനാട് സ്വദേശി സിദ്ദിഖാണ് പിടിയിലായത്.

റോയൽസ്, കിംഗേഴ്സ് ഗ്രൂപ്പുകളിൽ സ്ത്രീകളെ കേന്ദ്രീകരിച്ച് അവരുടെ വിവരങ്ങൾ മനസിലാക്കി അശ്ലീല സന്ദേശം അയക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ത്രീകൾക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകാനായി എസ്.പിയുടെ പ്രത്യേക നിർദേശ പ്രകാരം ആലുവയിലെ വനിതാ പൊലീസുകാരുടെ കൂട്ടായ്മയിൽ ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളനാട് പുനലാൽ ഷാനിമ മൻസിലിൽ സിദ്ദീഖ് പിടിയിലായത്. കാട്ടാക്കട ഇൻസ്പെക്ടർ സജനും സി.പി.ഒമാരായ ഷാജിയും പ്രദീപ് ബാബുവും തന്ത്രപരമായാണ് ഇയാളെ കുടുക്കിയത്.

മലമൂപ്പൻ, പറമ്പിലെ കവുങ്ങ് തുടങ്ങി വ്യാജ പ്രൊഫൈലുകളിലൂടെ സിദ്ദീഖ് ഉൾപ്പെടുന്ന സംഘം സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിടുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ ഗുണ്ടകളെ പോലെയാണ് സൈബർ ഗുണ്ടകൾ പെരുമാറിയിരുന്നതെന്ന് പരാതിക്കാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് വനിതാ പൊലീസുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രൊഫൈലുകളിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ സൈബർ സെൽ സഹായത്തോടെ ശേഖരിച്ചു.

സിദ്ദീഖിന്റെ വിവരങ്ങൾ കാട്ടാക്കട പൊലീസിന് ആലുവ പൊലീസ് കൈമാറിയതുമുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ മറ്റൊരു പ്രതി എബിൻ മാത്യുവിനെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് വിവരം.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും സൈബർ ലോകത്തെ ക്വട്ടേഷൻ ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആലുവ പൊലീസ് കൂട്ടിച്ചേർത്തു.

 
Loading...
 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍