മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ ആളെ കൂട്ടി നമസ്കരിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരിലെ ജില്ല ആശുപത്രിയിലെ ഡോക്ടർ അഷ്റഫ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടുവിലങ്ങാടി ജുമാ മസ്ജിദിൽ വൈകുന്നേരം 4 മണിക്ക് ഇരുപതോളം പേരുമായി ഇദ്ദേഹം നമസ്കാരം നടത്തി എന്നാണ് പൊലീസ് പറയുന്നത്.
പള്ളിക്കമ്മിറ്റി യുടെ അറിവോടെ അല്ലായിരുന്നു നമസ്കാരം. സ്ഥലത്ത് എത്തിയ പൊലീസ് ഇദ്ദേഹം അടക്കം 20 ഓളം പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെ ഐപിസി 270, 271 വകുപ്പുകൾ ചുമത്തി ആണ് കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]
നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ 5 പേരിൽ കൂടുതൽ ഒരുമിച്ച് നിൽക്കുന്നത് നിയമവിരുദ്ധമാണ്. കൊറോണ മുൻ കരുതൽ നടപടികളുടെ ഭാഗമായിപള്ളികളും ആരാധനാലയങ്ങളും അടച്ചിടാൻ പൊലീസ് നിർദേശവും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, COVID19