• HOME
  • »
  • NEWS
  • »
  • crime
  • »
  • ലോഡ്ജിൽ മുറിയെടുത്ത് MDMA വില്പന; കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് MDMA വില്പന; കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ ലഹരി വസ്തുക്കൾ വിറ്റിരുന്നത്.

  • Last Updated :
  • Share this:
    കൊല്ലം: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നായ എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്.

    കൊല്ലം കിളികൊല്ലൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തി.

    Also Read-പത്തനംതിട്ടയിൽ 154 ഗ്രാം MDMA പിടിച്ചെടുത്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 8 പ്രതികൾ

    സി​റ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ കൊല്ലം സി​റ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ ലഹരി വസ്തുക്കൾ വിറ്റിരുന്നത്. കോളജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു വില്പന.

    ഇടുക്കിയില്‍ 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ

    ഇടുക്കി: മുരിക്കാശേരിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

    Also Read-പത്താംക്ലാസ് വിദ്യാർഥിനി പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍‌ അറസ്റ്റിൽ

    പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നൽകിയായിരുന്നു പീഡനം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
    Published by:Jayesh Krishnan
    First published: