നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| ആലപ്പുഴ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; കൊല്ലം സ്വദേശി അറസ്റ്റിൽ

  Arrest| ആലപ്പുഴ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; കൊല്ലം സ്വദേശി അറസ്റ്റിൽ

  ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ്

  സെയ്ദ് അലി

  സെയ്ദ് അലി

  • Share this:
   കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് (Kollam West Police) പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

   ജില്ലാ പൊലീസ് മേധാവി ടി‌ നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്.

   സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി ഡി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസ് കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, സിപിഒമാരായ ഷെമീര്‍, ലിനു ലാലന്‍, സിജോ കൊച്ചുമ്മന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

   പോക്സോ കേസ്, വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജു, പട്ടികജാതിക്കാരിയായ പെൺകുട്ടി

   തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ (10th class girl student) പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും (25 years rigorous imprisonment) അൻപതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

   2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട്​ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വർണ ഏലസും പണവും കവർന്നു. ഏലസ് ചാലയിലുള്ള സ്വർണക്കടയിൽ പ്രതി വിറ്റു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെ​ട്ടെന്ന് പെൺകുട്ടി അറിയുന്നത്.

   പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എ സി ജെ കെ ദിനിൽ, സി ഐ അജി ചന്ദ്രൻനായർ എന്നിവരാണ് അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്​.
   Published by:Rajesh V
   First published: